Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Player

പ്രായത്തട്ടിപ്പ്: ഇന്ത്യൻ അണ്ടർ 19 താരം രോഹിത് യാദവിനെതിരെ കടുത്ത നടപടിയുമായി ബിസിസിഐ

മുംബൈ: പ്രായത്തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് താരം രോഹിത് യാദവിനെതിരെ കടുത്ത നടപടിയുമായി ബിസിസിഐ. താരത്തെ രണ്ട് വർഷത്തേയ്ക്ക് വിലക്കി.

ഓസ്ട്രേലിയ അൻഡർ 19 ടീമിനെതിരായ പരമ്പര ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ടീമിലുള്‍പ്പെട്ട ലെഗ് സ്പിന്നറായ രോഹിതിനെതിരെ ബിസിസിഐ കടുത്ത നടപടിയെടുത്തത്. അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളെയും വിലക്കിനെക്കുറിച്ച് ബിസിസിഐ വിവരമറിയിച്ചിട്ടുണ്ട്.

ബിസിസിഐ നടത്തിയ പ്രായ പരിശോധനയിലാണ് രോഹിതിന്‍റെ തിരിച്ചറിയൽ രേഖകളിൽ തിരിമറി നടന്നിട്ടുള്ളതായി കണ്ടെത്തിയത്. 2014-ൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷനിൽ രജിസ്റ്റർ ചെയ്തപ്പോൾ 2007 ജൂലൈ എഴ് ആയിരുന്നു ജനനതീയതിയായി നൽകിയിരുന്നത്. എന്നാൽ 2017-ൽ തിരിച്ചറിയൽ രേഖകൾ പുതുക്കിയപ്പോൾ ജനിച്ച വർഷം 2006 ആയും, 2021-ൽ വീണ്ടും മാറ്റങ്ങൾ വരുത്തിയപ്പോൾ 2009 ആയും തിരുത്തിയതായി കണ്ടെത്തി. ഈ വൈരുധ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടി.

കഴിഞ്ഞ ജൂലൈയിൽ ശ്രീലങ്കയ്‌ക്കെതിരെ നടന്ന യൂത്ത് ടെസ്റ്റ് പരമ്പരയിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച രോഹിത് ഒരു മത്സരത്തിൽ മാത്രം കളിച്ച് രണ്ടിന്നിംഗ്സുകളിലായി ആറ് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.

സെപ്റ്റംബർ 18 മുതൽ ആരംഭിക്കുന്ന ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ മൂന്ന് ഏകദിനങ്ങളും രണ്ട് യൂത്ത് ടെസ്റ്റ് മത്സരങ്ങളുമാണുള്ളത്. ബിസിസിഐ വിലക്ക് പ്രാബല്യത്തിൽ വന്നതോടെ രോഹിതിന് പകരക്കാരനെ സെലക്ടർമാർ ഉടൻ പ്രഖ്യാപിക്കും.

National

പ​ഞ്ചാ​ബി​ൽ ക​ബ​ഡി താ​രം വെ​ടി​യേ​റ്റ് മ​രി​ച്ചു

മൊ​ഹാ​ലി: പ​ഞ്ചാ​ബി​ലെ മൊ​ഹാ​ലി​യി​ൽ ക​ബ​ഡി താ​രം വെ​ടി​യേ​റ്റ് മ​രി​ച്ചു. ക​ൻ​വ​ർ ദി​ഗ്‌​വി​ജ​യ് സിം​ഗ് (30) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് വൈ​കു​ന്ന​രേ​മാ​ണ് ദാ​രു​ണ​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്. മൊ​ഹാ​ലി​യി​ലെ സൊ​ഹാ​ന​യി​ലു​ള്ള ബെ​ട്‌​വാ​ൻ സ്പോ​ർ​ട്സ് ക്ല​ബി​ൽ ക​ബ​ഡി മ​ത്സ​രം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്.

ബൈ​ക്കി​ലെ​ത്തി​യ അ​ക്ര​മി ക​ൻ​വ​ർ സിം​ഗി​നെ നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ക​ൻ​വ​റി​നെ ഫോ​ർ​ട്ടി​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

വെ​ടി​വ​ച്ച​തി​ന് ശേ​ഷം അ​ക്ര​മി ക​ട​ന്നു​ക​ള​ഞ്ഞു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​ക്ര​മി​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​യും ഉ​ട​നെ ത​ന്നെ അ​യാ​ളെ പി​ടി​കൂ​ടാ​ൻ സാ​ധി​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Latest News

Corehub Up