Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Plus One Admission

Kottayam

പ്ല​​സ് വ​​ണ്‍ പ്ര​​വേ​​ശ​​ന​​ം: ജൂ​​ണ്‍ മൂ​​ന്നു​​വ​​രെ അ​​പേ​​ക്ഷി​​ക്കാം

കോ​​ട്ട​​യം: പ്ല​​സ് വ​​ണ്‍ പ്ര​​വേ​​ശ​​ന​​ത്തി​​നാ​​യി ഏ​​ക​​ജാ​​ല​​ക രീ​​തി​​യി​​ല്‍ ജൂ​​ണ്‍ മൂ​​ന്നു​​വ​​രെ അ​​പേ​​ക്ഷ ന​​ല്കാം. സി​​ബി​​എ​​സ്ഇ, ടി​​എ​​ച്ച്എ​​സ്എ​​ല്‍​സി ഉ​​ള്‍​പ്പെ​​ടെ മ​​റ്റു സ്‌​​കീ​​മു​​ക​​ളി​​ല്‍ പ​​ഠി​​ച്ചു ജ​​യി​​ച്ച​​വ​​ര്‍​ക്കും അ​​പേ​​ക്ഷി​​ക്കാം.

https://hscap.kerala.gov.in എ​​ന്ന വെ​​ബ്സൈ​​റ്റ് വ​​ഴി​​യാ​​ണ് അ​​പേ​​ക്ഷ സ​​മ​​ര്‍​പ്പി​​ക്കേ​​ണ്ട​​ത്. ഒ​​രു ജി​​ല്ല​​യി​​ലെ എ​​ല്ലാ സ്‌​​കൂ​​ളു​​ക​​ള്‍​ക്കു​​മാ​​യി ഒ​​റ്റ അ​​പേ​​ക്ഷ മ​​തി. ജൂ​​ണ്‍ എ​​ട്ടി​​നു ട്ര​​യ​​ല്‍ അ​​ലോ​​ട്ട്മെ​​ന്‍റ്. 15ന് ​​ആ​​ദ്യ അ​​ലോ​​ട്ട്മെ​​ന്‍റ്. ജൂ​​ലൈ ര​​ണ്ടി​​നു ക്ലാ​​സു​​ക​​ള്‍ ആ​​രം​​ഭി​​ക്കും. സ​​പ്ലി​​മെ​​ന്‍റ​​റി ഘ​​ട്ടം ജൂ​​ലൈ 13 മു​​ത​​ല്‍ ഓ​​ഗ​​സ്റ്റ് അ​​ഞ്ചു വ​​രെ​​യാ​​ണ്. പ്ര​​വേ​​ശ​​ന ന​​ട​​പ​​ടി​​ക​​ള്‍ ഓ​​ഗ​​സ്റ്റ് അ​​ഞ്ചി​​നു അ​​വ​​സാ​​നി​​ക്കും.


അ​​പേ​​ക്ഷ ന​​ല്കേ​​ണ്ട​​ത് ഇ​​ങ്ങ​​നെ:


https://hscap.kerala.gov.in/ എ​​ന്ന വെ​​ബ്സൈ​​റ്റ് സ​​ന്ദ​​ര്‍​ശി​​ക്കു​​ക

CREATE CANDIDATE LOGIN-SWS എ​​ന്ന ലി​​ങ്ക് തു​​റ​​ക്കു​​ക

അ​​പേ​​ക്ഷി​​ക്കാ​​ന്‍ ഉ​​ദ്ദേ​​ശി​​ക്കു​​ന്ന ജി​​ല്ല തെ​​ര​​ഞ്ഞെ​​ടു​​ക്ക​​ണം

ലോ​​ഗി​​ന്‍ പേ​​ജി​​ല്‍ എ​​സ്എ​​സ്എ​​ല്‍​സി സ്‌​​കീം, ര​​ജി​​സ്റ്റ​​ര്‍ ന​​മ്പ​​ര്‍, പേ​​ര് തു​​ട​​ങ്ങി​​യ​​വ ന​​ല്‍​കി സ​​ബ്മി​​റ്റ് ചെ​​യ്യ​​ണം.

മൊ​​ബൈ​​ല്‍ ന​​മ്പ​​റി​​ല്‍ വ​​രു​​ന്ന ഒ​​ടി​​പി ന​​ല്‍​കി​​യ ശേ​​ഷം പാ​​സ്‌​​വേ​​ഡ് സൃ​​ഷ്ടി​​ക്ക​​ണം.

ല​​ഭി​​ക്കു​​ന്ന അ​​പേ​​ക്ഷാ​​ന​​മ്പ​​റും തൊ​​ട്ടു​​മു​​ന്‍​പ് സൃ​​ഷ്ടി​​ച്ച പാ​​സ്‌​​വേ​​ഡും എ​​ഴു​​തി​​സൂ​​ക്ഷി​​ക്ക​​ണം.

വെ​​ബ്സൈ​​റ്റി​​ലു​​ള്ള CANDIDATE LOGIN - SWS എ​​ന്ന ലി​​ങ്ക് വ​​ഴി അ​​പേ​​ക്ഷാ ന​​മ്പ​​റും പാ​​സ്‌​​വേ​​ഡും ജി​​ല്ല​​യും കൊ​​ടു​​ത്ത് ലോ​​ഗി​​ന്‍ ചെ​​യ്യ​​ണം.

അ​​പ്ലൈ ഓ​​ണ്‍​ലൈ​​ന്‍ എ​​ന്ന ലി​​ങ്ക് വ​​ഴി പ്ര​​വേ​​ശി​​ച്ച് വി​​ലാ​​സം, പാ​​ഠ്യേ​​ത​​ര പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍, ഗ്രേ​​ഡ് പോ​​യി​​ന്‍റു​​ക​​ള്‍ എ​​ന്നി​​വ ന​​ല്‍​ക​​ണം.

തു​​ട​​ര്‍​ന്ന് ഓ​​പ്ഷ​​ന്‍ ന​​ല്‍​കാ​​നു​​ള്ള വി​​ന്‍​ഡോ തു​​റ​​ക്കും. ഇ​​വി​​ടെ അ​​പേ​​ക്ഷ ന​​ല്‍​കാ​​നു​​ദ്ദേ​​ശി​​ക്കു​​ന്ന സ്‌​​കൂ​​ളി​​ന്‍റെ കോ​​ഡ്, കോ​​ഴ്സ് കോ​​ഡ് എ​​ന്നി​​വ ന​​ല്‍​ക​​ണം (കോ​​ഡു​​ക​​ള്‍ സൈ​​റ്റി​​ല്‍ ന​​ല്‍​കി​​യി​​ട്ടു​​ള്ള അ​​പ്പ​​ന്‍​ഡി​​ക്സി​​ല്‍ കാ​​ണാം).

ആ​​വ​​ശ്യ​​മു​​ള്ള​​ത്ര​​യും ഓ​​പ്ഷ​​നു​​ക​​ള്‍ ന​​ല്‍​കു​​ക.

സ്‌​​കീം അ​​ദേ​​ഴ്സ് എ​​ന്നു തെ​​ര​​ഞ്ഞെ​​ടു​​ത്ത​​വ​​ര്‍ മാ​​ര്‍​ക്ക് ലി​​സ്റ്റ്, തു​​ല്യ​​ത, മൈ​​ഗ്രേ​​ഷ​​ന്‍ സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ള്‍ എ​​ന്നി​​വ​​യും ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ര്‍ മെ​​ഡി​​ക്ക​​ല്‍ ബോ​​ര്‍​ഡ് സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റും അ​​പ്‌​​ലോ​​ഡ് ചെ​​യ്യ​​ണം.

ഓ​​പ്ഷ​​നു​​ക​​ള്‍ സ​​ബ്മി​​റ്റ് ചെ​​യ്ത​​ശേ​​ഷം അ​​പേ​​ക്ഷ​​യി​​ലെ വി​​വ​​ര​​ങ്ങ​​ള്‍ ഒ​​രി​​ക്ക​​ല്‍​കൂ​​ടി കാ​​ണാ​​നും ആ​​വ​​ശ്യ​​മെ​​ങ്കി​​ല്‍ തി​​രു​​ത്താ​​നും അ​​വ​​സ​​ര​​മു​​ണ്ട്.

ഇ​​തു പ​​രി​​ശോ​​ധി​​ച്ച​​ശേ​​ഷം അ​​പേ​​ക്ഷാ​​സ​​മ​​ര്‍​പ്പ​​ണം പൂ​​ര്‍​ത്തി​​യാ​​ക്കാം.

ട്ര​​യ​​ല്‍ അ​​ലോ​​ട്ട്മെ​​ന്‍റി​​നു ശേ​​ഷം ആ​​വ​​ശ്യ​​മെ​​ങ്കി​​ല്‍ സൈ​​റ്റി​​ല്‍ ലോ​​ഗി​​ന്‍ ചെ​​യ്ത് ന​​ല്‍​കി​​യ വി​​വ​​ര​​ങ്ങ​​ളി​​ലെ തെ​​റ്റു​​ക​​ള്‍ തി​​രു​​ത്താ​​നും ഓ​​പ്ഷ​​നു​​ക​​ള്‍ മാ​​റ്റാ​​നും അ​​വ​​സ​​ര​​മു​​ണ്ട്.

 ശ്ര​​ദ്ധി​​ക്കേ​​ണ്ട കാ​​ര്യ​​ങ്ങ​​ള്‍

വെ​​ബ്സൈ​​റ്റി​​ൽ ന​​ല്‍​കി​​യി​​ട്ടു​​ള്ള പ്രോ​​സ്പെ​​ക്ട​​സ്, യൂ​​സ​​ര്‍ മാ​​ന്വ​​ല്‍ എ​​ന്നി​​വ നി​​ര്‍​ബ​​ന്ധ​​മാ​​യി വാ​​യി​​ച്ച ശേ​​ഷം മാ​​ത്രം അ​​പേ​​ക്ഷി​​ക്കു​​ക.
പ്രോ​​സ്പെ​​ക്ട​​സി​​നൊ​​പ്പം ന​​ല്‍​കി​​യി​​ട്ടു​​ള്ള അ​​നു​​ബ​​ന്ധ​​ങ്ങ​​ള്‍ ക്ലി​​ക്ക് ചെ​​യ്ത് കാ​​റ്റ​​ഗ​​റി, സ്‌​​കൂ​​ള്‍ കോ​​ഡ്, കോ​​ഴ്സ് കോ​​ഡ് എ​​ന്നി​​വ മ​​ന​​സി​​ലാ​​ക്ക​​ണം.
ഓ​​പ്ഷ​​നു​​ക​​ളാ​​യി ന​​ല്കാ​​ന്‍ ആ​​ഗ്ര​​ഹി​​ക്കു​​ന്ന സ്‌​​കൂ​​ള്‍, കോ​​ഴ്സ് കോ​​ഡു​​ക​​ള്‍ മു​​ന്‍​കൂ​​ട്ടി ഒ​​രു പ​​ട്ടി​​ക​​യാ​​യി ത​​യാ​​റാ​​ക്കി വ​​യ്ക്കു​​ക.
പൂ​​ര്‍​ണ​​മാ​​യി ഓ​​ണ്‍​ലൈ​​നാ​​യാ​​ണ് അ​​പേ​​ക്ഷ. പ്രി​​ന്‍റൗ​​ട്ട് എ​​വി​​ടെ​​യും അ​​യ​​ച്ചു​​കൊ​​ടു​​ക്കേ​​ണ്ട​​തി​​ല്ല.
10-ാം ക്ലാ​​സി​​ലെ സ്‌​​കീം അ​​ദേ​​ഴ്സ് എ​​ന്നു തെ​​ര​​ഞ്ഞെ​​ടു​​ത്ത​​വ​​രും ഭി​​ന്ന​​ശേ​​ഷി​​ക്കാ​​രും ഒ​​ഴി​​കെ​​യു​​ള്ള അ​​പേ​​ക്ഷ​​ക​​ര്‍ ഒ​​രു രേ​​ഖ​​യും അ​​പ്‌​​ലോ​​ഡ് ചെ​​യ്യേ​​ണ്ട​​തി​​ല്ല.
അ​​പേ​​ക്ഷാ​​ന​​മ്പ​​റും പാ​​സ്‌​​വേ​​ഡും എ​​ഴു​​തി സൂ​​ക്ഷി​​ച്ചു​​വ​​യ്ക്ക​​ണം.
അ​​പേ​​ക്ഷാ​​സ​​മ​​യ​​ത്ത് ന​​ല്‍​കു​​ന്ന മൊ​​ബൈ​​ല്‍ ന​​മ്പ​​ര്‍ ര​​ക്ഷി​​താ​​വി​​ന്‍റേ​​തോ വി​​ദ്യാ​​ര്‍​ഥി​​യു​​ടേ​​തോ ആ​​ക​​ണം. പ​​ത്താം​​ക്ലാ​​സ് സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റ്/​​മാ​​ര്‍​ക്ക് ലി​​സ്റ്റ് കൈ​​യി​​ല്‍ ക​​രു​​ത​​ണം.

Latest News

Corehub Up