Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pol App

സു​ര​ക്ഷി​തയാ​ത്ര; പോ​ൽ ആ​പ്പു​മാ​യി ചേ​ർ​ന്ന് റെ​യി​ൽ​വേ

കോ​​​ഴി​​​ക്കോ​​​ട്: കേ​​​ര​​​ള പോ​​​ലീ​​​സി​​​ന്‍റെ ‘പോ​​​ൽ’ ആ​​​പ്പു​​​മാ​​​യി ചേ​​​ർ​​​ന്ന് റെ​​​യി​​​ല്‍​വേ. യാ​​​ത്ര​​​ക്കാ​​​ര്‍​ക്കു സു​​​ര​​​ക്ഷി​​​ത യാ​​​ത്ര​​​യൊ​​​രു​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് ല​​​ക്ഷ്യം. ട്രെ​​​യി​​​ൻ യാ​​​ത്ര​​​യ്ക്കി​​ടെ ഒ​​​റ്റ​​​യ്ക്കു സ​​​ഞ്ച​​​രി​​​ക്കു​​​ന്ന സ്ത്രീ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ​​​ക്കു സു​​​ര​​​ക്ഷി​​​ത​​​യാ​​​ത്ര ഉ​​​റ​​​പ്പു​​​ന​​​ൽ​​​കി​​​യാ​​​ണു പോ​​​ൽ ആ​​​പ്പി​​​ൽ ‘റെ​​​യി​​​ൽ മൈ​​​ത്രി’ സേ​​​വ​​​നം ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

ട്രെ​​​യി​​​ൻ യാ​​​ത്ര​​​ക്കാ​​​ർ​​​ക്കാ​​​യി മൊ​​​ബൈ​​​ൽ ഫോ​​​ണി​​​ൽ റെ​​​യി​​​ൽ​​​വേ പോ​​​ലീ​​​സ് അ​​​ഞ്ചു സേ​​​വ​​​ന​​​ങ്ങ​​​ളാ​​​ണ് ഒ​​​രു​​​ക്കി​​​യ​​​ത്. യാ​​​ത്ര​​​ക്കാ​​​രു​​​ടെ സു​​​ര​​​ക്ഷ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി ഇ​​​നി ‘റെ​​​യി​​​ൽ മൈ​​​ത്രി’ സ​​​ർ​​​വീ​​​സ് ഉ​​​പ​​​യോ​​​ഗി​​​ക്കാം.

ഒ​​​റ്റ​​​യ്ക്കു യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​വ​​​ർ കോ​​​ച്ച് ന​​​ന്പ​​​ർ, ട്രെ​​​യി​​​നി​​​ന്‍റെ വി​​​ശ​​​ദാം​​​ശം, യാ​​​ത്ര​​​ക്കാ​​​രു​​​ടെ ഫോ​​​ട്ടോ എ​​​ന്നി​​​വ ‘റെ​​​യി​​​ൽ മൈ​​​ത്രി’ സ​​​ർ​​​വീ​​​സ് വ​​​ഴി പ​​​ങ്കു​​​വ​​​ച്ചാ​​​ൽ റെ​​​യി​​​ൽ​​​വേ പോ​​​ലീ​​​സി​​​ന്‍റെ ക​​​ൺ​​​ട്രോ​​​ൾ റൂം ​​​മു​​​ഖേ​​​ന ഇ​​​വ​​​രെ നി​​​രീ​​​ക്ഷി​​​ക്കും.

സു​​​ര​​​ക്ഷ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കാ​​​ര്യ​​​ങ്ങ​​​ൾ ര​​​ഹ​​​സ്യ​​​മാ​​​യി പോ​​​ലീ​​​സു​​​മാ​​​യി പ​​​ങ്കു​​​വ​​​യ്ക്ക​​​ൽ, യാ​​​ത്ര​​​യ്ക്കി​​​ടെ സാ​​​ധ​​​ന​​​ങ്ങ​​​ൾ ന​​​ഷ്ട​​​പ്പെ​​​ട്ടാ​​​ൽ അ​​​തി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണം, തു​​​ട​​​ർ വി​​​വ​​​ര​​​ങ്ങ​​​ൾ പ​​​ങ്കു​​​വ​​​യ്ക്ക​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​യും ഇ​​​തി​​​ലൂ​​​ടെ സാ​​​ധ്യ​​​മാ​​​ണ്. ട്രെ​​​യി​​​നി​​​ലോ പാ​​​ള​​​ത്തി​​​ലോ പ്ലാ​​​റ്റ്ഫോ​​​മി​​​ലോ അ​​​നി​​​ഷ്ട സം​​​ഭ​​​വ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യാ​​​ൽ പോ​​​ലീ​​​സി​​​നെ അ​​​റി​​​യി​​​ക്കാ​​​നും ആ​​​പ്പി​​​ലൂ​​​ടെ സാ​​​ധി​​​ക്കും. ര​​​ണ്ടു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ കൂ​​​ടു​​​ത​​​ൽ ജ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു റെ​​​യി​​​ൽ മൈ​​​ത്രി സേ​​​വ​​​നം എ​​​ത്തി​​​ക്കു​​​ക എ​​​ന്ന​​​താ​​​ണു ല​​​ക്ഷ്യം.

ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് റെ​​​യി​​​ൽ​​​വേ പോ​​​ലീ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ട്രെ​​​യി​​​നി​​​ൽ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ ക്ലാ​​​സു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. പ്ലേ ​​​സ്റ്റോ​​​റി​​​ൽ ല​​​ഭ്യ​​​മാ​​​യ പോ​​​ൽ ആ​​​പ്പ് ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്ത് ഇ​​​തി​​​ൽ​​നി​​​ന്നു ‘റെ​​​യി​​​ൽ മൈ​​​ത്രി’ സേ​​​വ​​​നം ഉ​​​പ​​​യോ​​​ഗി​​​ക്കാം.

Latest News

Corehub Up