കൊച്ചി: ആലുവ പോലീസ് ക്ലബ്ബിന് സമീപത്തെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടി കണ്ടെത്തി. രണ്ടര മീറ്റര്‍ ഉയരമുള്ള ചെടിയാണ് കണ്ടെത്തിയത്. റൂറല്‍ എസ്പിയുടെ ക്യാമ്പ് ഓഫീസിനടുത്തുള്ള ആള്‍താമസമില്ലാത്ത വീടിന് പുറകുവശത്തെ പറമ്പില്‍ നിന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.
ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ചെടി കണ്ടെത്തിയത്. പുത്തനങ്ങാടി ജോസഫ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വീടാണിത്. എക്‌സൈസും പോലീസും സംയുക്തമായാണ് അന്വേഷണത്തിന് എത്തിയത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ചെടി കണ്ടെത്തിയത്.
ഇത് ആരെങ്കിലും നട്ടതാണോ അല്ലെങ്കില്‍ തനിയെ മുളച്ചതാണോ എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. കഴിഞ്ഞ ആഴ്ച തോട്ടക്കാട്ടുകര സിഗ്നല്‍ ജംഗ്ഷന് സമീപം ഒഴിഞ്ഞ പറമ്പില്‍ നിന്ന് പത്തോളം കഞ്ചാവ് ചെടികള്‍ കണ്ടെത്തിയിരുന്നു. ആലുവയില്‍ വര്‍ഷങ്ങളായി പൂട്ടിക്കിടന്ന കാത്തായി കോട്ടണ്‍മില്‍ വളപ്പില്‍ നിന്നും ആറടിയോളം ഉയരമുള്ള പത്തു കഞ്ചാവ് ചെടികളും കണ്ടെത്തിയിരുന്നു.