Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Police Misconduct

ഗു​ണ്ടാ ലി​സ്റ്റി​ലു​ള്ള വ്യ​ക്തി​യു​മാ​യി അ​ടു​ത്ത​ബ​ന്ധം; ഡി​വൈ​എ​സ്പി​യ​ട​ക്കം നാ​ല് പൊ​ലി​സു​കാ​ർ​ക്കെ​തി​രെ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം

തി​രു​വ​ന​ന്ത​പു​രം: ഗു​ണ്ടാ​ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട വ്യ​ക്തി​യു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ ഡി​വൈ​എ​സ്പി​യ​ട​ക്കം നാ​ല് പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. ഡി​വൈ​എ​സ്പി ന​ന്ദ​കു​മാ​ർ, സീ​നി​യ​ർ സി​പി​ഒ സു​കേ​ഷ് രാ​ജ്, എ​സ്ഐ ജി.​യു. ദി​നു, ഗ്രേ​ഡ് എ​എ​സ്ഐ ഹ​രി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി.

പൊ​ലി​സ്, ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി​ക​ളു​ടെ റി​പ്പോ​ർ​ട്ടു​ക​ൾ അം​ഗീ​ക​രി​ച്ചാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ ന​ട​പ​ടി. ഗു​ണ്ടാ​ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട ശ​ര​ത്തി​ന്‍റെ അ​ന​ധി​കൃ​ത മ​ണ്ണ് ക​ട​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ​ഹാ​യം ന​ൽ​കി​യെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം. കൊ​ല്ലം ക്രൈം​ബ്രാ​ഞ്ച് സൂ​പ്ര​ണ്ട് ന​ട​ത്തി​യ ര​ഹ​സ്യാ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ശ​ര​ത്തും നാ​ല് പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രും ത​മ്മി​ൽ നി​ര​ന്ത​ര​മാ​യി ഫോ​ൺ ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. 

ഇ​തി​ൽ ചി​ല​ർ ശ​ര​ത്തി​നൊ​പ്പം ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്ത​താ​യും അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ന​ട​ത്തി അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി ശി​പാ​ർ​ശ ചെ​യ്തു. ക​ർ​ശ​ന​മാ​യ അ​ച്ച​ട​ക്ക ന​ട​പ​ടി വേ​ണ​മെ​ന്ന് പൊ​ലി​സ് മേ​ധാ​വി​യും സ​ർ​ക്കാ​രി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കി.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പാ​ന​ൽ ഒ​രാ​ഴ്ച​യ്ക്ക​കം സ​മ​ർ​പ്പി​ക്കാ​ൻ ഡി​ജി​പി​യോ​ടും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up