തിരുവനന്തപുരം: തലസ്ഥാനത്തെ മാളിൽ വെച്ച് സിവിൽ പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ച കേസിൽ പ്രതികളായ എസ്എഫ്ഐ പ്രവർത്തകർക്ക് രാത്രി വൈകി ജാമ്യം . വഞ്ചിയൂരിലുള്ള മജിസ്ട്രേറ്റിന്റെ വീട്ടിലെത്തിച്ചാണ് രാത്രി വൈകി പ്രതികളുടെ ജാമ്യ നടപടികൾ പോലീസ് പൂർത്തിയാക്കിയത്. അറസ്റ്റിലായ വിനയ് പ്രകരാശ്, സുർജിത് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.
പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് ശംഖുമുഖം ബീച്ചിൽ എസ്എഫ്ഐ പ്രവർത്തകർക്ക് പോലീസിന്റെ മർദ്ദനമേറ്റിരുന്നു. ഇതിലുള്ള പ്രതികാര നടപടിയെന്ന തരത്തിലായിരുന്നു മാളിൽ വെച്ചുണ്ടായ ആക്രമണം. ശംഖുമുഖത്തെ സംഭവത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥനെ മാളിൽ വെച്ച് കണ്ടുമുട്ടിയപ്പോൾ എസ്എഫ് ഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നു.