Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Police Route

Ernakulam

മൂ​വാ​റ്റു​പു​ഴ​യി​ല്‍ പോ​ലീ​സ് റൂ​ട്ട് മാ​ര്‍​ച്ച് ന​ട​ത്തി

മൂ​വാ​റ്റു​പു​ഴ: സ​മാ​ധാ​ന​പ​ര​വും പ്ര​ശ്ന​ര​ഹി​ത​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പോ​ലീ​സി​ന്‍റെ ക​ന​ത്ത സം​വി​ധാ​ന​ങ്ങ​ളും സാ​ന്നി​ധ്യ​വും ഉ​റ​പ്പു​വ​രു​ത്താ​ന്‍ മൂ​വാ​റ്റു​പു​ഴ ഡി​വൈ​എ​സ്പി​യു​ടെ കീ​ഴി​ലു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ റൂ​ട്ട് മാ​ര്‍​ച്ച് ന​ട​ത്തി. പോ​ലീ​സു​കാ​ര്‍​ക്കൊ​പ്പം ഇ​ന്‍​ഡോ ടി​ബ​റ്റ​ന്‍ ബോ​ര്‍​ഡ​ര്‍ ഫോ​ഴ്സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രും അ​ണി​നി​ര​ന്നു.

മൂ​വാ​റ്റു​പു​ഴ പു​ളി​ഞ്ചോ​ട് ജം​ഗ്ഷ​നി​ല്‍ നി​ന്നും ആ​രം​ഭി​ച്ച റൂ​ട്ട്മാ​ര്‍​ച്ച് പേ​ഴ​യ്ക്കാ​പ്പി​ള്ളി ജം​ഗ്ഷ​നി​ല്‍ സ​മാ​പി​ച്ചു. മൂ​വാ​റ്റു​പു​ഴ ഡി​വൈ​എ​സ്പി​ക്ക് കീ​ഴി​ലു​ള്ള വാ​ഴ​ക്കു​ളം, ക​ല്ലൂ​ര്‍​ക്കാ​ട്, പോ​ത്താ​നി​ക്കാ​ട്, കോ​ത​മം​ഗ​ലം, കു​ട്ട​മ്പു​ഴ, ഊ​ന്നു​ക​ല്‍, മു​വാ​റ്റു​പു​ഴ, മു​വാ​റ്റു​പു​ഴ ട്രാ​ഫി​ക്, കോ​ത​മം​ഗ​ലം ട്രാ​ഫി​ക് തു​ട​ങ്ങി​യ സ്റ്റേ​ഷ​നു​ക​ളി​ലെ പോ​ലീ​സു​കാ​ര്‍ റൂ​ട്ട് മാ​ര്‍​ച്ചി​ല്‍ പ​ങ്കെ​ടു​ത്തു.

മൂ​വാ​റ്റു​പു​ഴ ഡി​വൈ​എ​സ്പി പി. ​അ​ബ്ദു​ല്‍ മു​നീ​ര്‍, മൂ​വാ​റ്റു​പു​ഴ സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍ അ​നി​ല്‍ ജോ​ര്‍​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് റൂ​ട്ട് മാ​ര്‍​ച്ച് ന​ട​ന്ന​ത്.

Latest News

Corehub Up