Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PoliceChase

Viral

സിനിമയെ വെല്ലുന്ന പോലീസ് ചേസിങ്: വിൻഡ്ഷീൽഡ് തകർത്ത് നായ പുറത്തേക്ക്

വാ​ഷിം​ഗ്ട​ണി​ലെ പി​യേ​ഴ്‌​സ് കൗ​ണ്ടി​യി​ൽ അ​ർ​ദ്ധ​രാ​ത്രി​യി​ൽ അ​ര​ങ്ങേ​റി​യ നാ​ട​കീ​യ​മാ​യ പോ​ലീ​സ് വേ​ട്ട ഒ​ടു​വി​ൽ അ​വ​സാ​നി​ച്ച​ത് വ​ലി​യൊ​രു അ​പ​ക​ട​ത്തി​ലാ​ണ്.

സാ​ധാ​ര​ണ നി​ല​യി​ലു​ള്ള ട്രാ​ഫി​ക് പ​രി​ശോ​ധ​ന​യ്ക്കി​ടെ നി​ർ​ത്താ​തെ പോ​യ കാ​റി​നെ പി​ന്തു​ട​ർ​ന്ന പോ​ലീ​സി​ന് നേ​രി​ടേ​ണ്ടി വ​ന്ന​ത് അ​വി​ശ്വ​സ​നീ​യ​മാ​യ കാ​ഴ്ച​ക​ളാ​യി​രു​ന്നു.

ര​ജി​സ്ട്രേ​ഷ​ൻ കാ​ലാ​വ​ധി ക​ഴി​ഞ്ഞ വാ​ഹ​നം പ​രി​ശോ​ധി​ക്കാ​ൻ ഡെ​പ്യൂ​ട്ടി​മാ​ർ ശ്ര​മി​ച്ച​തോ​ടെ​യാ​ണ് പ്ര​ശ്ന​ങ്ങ​ൾ തു​ട​ങ്ങി​യ​ത്. പോ​ലീ​സി​നെ ക​ണ്ട​യു​ട​ൻ വേ​ഗ​ത വ​ർ​ദ്ധി​പ്പി​ച്ച ഡ്രൈ​വ​ർ കീ ​പെ​നി​ൻ​സു​ല​യി​ലെ റോ​ഡു​ക​ളി​ലൂ​ടെ അ​തി​സാ​ഹ​സി​ക​മാ​യി വാ​ഹ​നം പാ​യി​ക്കു​ക​യാ​യി​രു​ന്നു.

അ​മി​ത​വേ​ഗ​ത്തി​ൽ പാ​ഞ്ഞ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ലെ മ​ൺ​തി​ട്ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യും, ആ​ഘാ​ത​ത്തി​ൽ വാ​ഹ​ന​ത്തി​ന്‍റെ മു​ൻ​വ​ശ​ത്തെ ചി​ല്ല് പൂ​ർ​ണ​മാ​യും ത​ക​രു​ക​യും ചെ​യ്തു.

ഇ​തേ​സ​മ​യം കാ​റി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന ഒ​രു നാ​യ ത​ക​ർ​ന്ന വി​ൻ​ഡ്ഷീ​ൽ​ഡി​ലൂ​ടെ പു​റ​ത്തേ​ക്ക് തെ​റി​ച്ചു വീ​ണ​ത് ക​ണ്ടു​നി​ന്ന​വ​രെ​യെ​ല്ലാം ഞെ​ട്ടി​ച്ചു. എ​ന്നാ​ൽ എ​ല്ലാ​വ​രെ​യും അ​ത്ഭു​ത​പ്പെ​ടു​ത്തി​ക്കൊ​ണ്ട്, നി​ല​ത്തു​വീ​ണ നാ​യ ഉ​ട​ൻ ത​ന്നെ എ​ഴു​ന്നേ​റ്റ് ഓ​ടി.

പി​ന്നീ​ട് പ​രി​ശോ​ധ​ന​യി​ൽ ഈ ​നാ​യ​യ്ക്ക് പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ലെ​ന്ന് വ്യ​ക്ത​മാ​യി. കാ​റി​നു​ള്ളി​ൽ മ​റ്റൊ​രു ചെ​റി​യ നാ​യ കൂ​ടി ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​ത് സു​ര​ക്ഷി​ത​മാ​യി​രു​ന്നു. കാ​ർ ഓ​ടി​ച്ചി​രു​ന്ന 39-കാ​ര​നെ പോ​ലീ​സ് സ്ഥ​ല​ത്തു​ത​ന്നെ പി​ടി​കൂ​ടി.

ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചും ലൈ​സ​ൻ​സ് ഇ​ല്ലാ​തെ​യും വാ​ഹ​നം ഓ​ടി​ച്ച ഇ​യാ​ൾ​ക്കെ​തി​രെ വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ​യു​ള്ള ഗു​രു​ത​ര​മാ​യ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യി​ട്ടു​ണ്ട്.

വാ​ഹ​ന​ത്തി​നു​ള്ളി​ൽ നി​ന്ന് നി​രോ​ധി​ത ല​ഹ​രി​വ​സ്തു​ക്ക​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. കാ​റി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​രി​യാ​യ യു​വ​തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​യി​രു​ന്നു ര​ണ്ട് നാ​യ​ക​ളും. ഇ​വ​രെ പി​ന്നീ​ട് നാ​യ​ക​ളെ കൂ​ട്ടി പോ​കാ​ൻ പോ​ലീ​സ് അ​നു​വ​ദി​ച്ചു.

Latest News

Corehub Up