Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PoliceConduct

Kouthukam

കള്ളനെ പിടിക്കാൻ ആൾദൈവത്തിന്‍റെ സഹായം തേടി എസ്ഐ; 'നിങ്ങൾ പൊലിസല്ലേ, സ്വയം തെളിയിക്കൂ' എന്ന് ബാബ!

ക​വ​ർ​ച്ചാ കേ​സ് തെ​ളി​യി​ക്കാ​ൻ ആ​ൾ​ദൈ​വ​ത്തി​ന്‍റെ സ​ഹാ​യം തേ​ടി​യെ​ത്തി​യ ഉ​ത്ത​ർ​പ്ര​ദേ​ശ് പൊ​ലി​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​റു​ടെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു. 'പ​ർ​ച്ചി വാ​ലെ ബാ​ബ' എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ആ​ത്മീ​യ പ്ര​ഭാ​ഷ​ക​ന്‍റെ സ​ദ​സി​ൽ, യൂ​ണി​ഫോം ധ​രി​ച്ചെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ൻ നി​ല​ത്തി​രു​ന്ന് സം​സാ​രി​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. അ​ഞ്ച് മാ​സം മു​മ്പ് ത​ന്‍റെ അ​മ്മാ​യി​യു​ടെ വീ​ട്ടി​ൽ ന​ട​ന്ന മോ​ഷ​ണ​ക്കേ​സി​ൽ ഇ​തു​വ​രെ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നും, കേ​സ് തെ​ളി​യി​ക്കാ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്നു​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ൻ ബാ​ബ​യോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

എ​ന്നാ​ൽ, ഒ​രു പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നി​ട്ടും കേ​സ് സ്വ​യം തെ​ളി​യി​ക്കാ​ൻ ക​ഴി​യാ​ത്ത​തെ​ന്തു​കൊ​ണ്ടാ​ണെ​ന്ന് ബാ​ബ തി​രി​ച്ചു​ചോ​ദി​ച്ചു. മാ​സ​ങ്ങ​ളോ​ളം അ​ന്വേ​ഷി​ച്ചി​ട്ടും യാ​തൊ​രു തു​മ്പും ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​ത്തി​യ​തെ​ന്നാ​യി​രു​ന്നു എ​സ്ഐ​യു​ടെ മ​റു​പ​ടി. സ്വ​ന്തം അ​ധി​കാ​ര​പ​രി​ധി​യി​ലോ വീ​ട്ടി​ലോ ന​ട​ക്കാ​ത്ത ഒ​രു സം​ഭ​വ​ത്തി​ൽ യൂ​ണി​ഫോം ധ​രി​ച്ച് ഇ​ട​പെ​ട്ട​തി​ന്‍റെ ഔ​ചി​ത്യ​ത്തെ​യും ബാ​ബ ചോ​ദ്യം ചെ​യ്തു. പൊ​ലി​സ് ച​ട്ട​ങ്ങ​ളെ​ക്കു​റി​ച്ച് ത​നി​ക്ക് കൃ​ത്യ​മാ​യ ധാ​ര​ണ​യി​ല്ലാ​ത്ത​തി​നാ​ൽ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ പ്ര​വൃ​ത്തി​യെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​ഭി​പ്രാ​യം പ​റ​യു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മോ​ഷ​ണ​ത്തി​ന് പി​ന്നി​ൽ കു​ടും​ബാം​ഗ​ങ്ങ​ളി​ൽ ആ​രെ​ങ്കി​ലു​മാ​കാ​മെ​ന്ന സം​ശ​യം ഉ​ദ്യോ​ഗ​സ്ഥ​ൻ പ​ങ്കു​വെ​ച്ച​പ്പോ​ൾ, ത​ന്‍റെ കൈ​വ​ശ​മു​ള്ള ക​ട​ലാ​സ് തു​ണ്ടു​ക​ൾ പ​രി​ശോ​ധി​ച്ച ശേ​ഷം മൂ​ന്ന് പേ​ർ​ക്ക് സം​ഭ​വ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന് ബാ​ബ പ്ര​വ​ചി​ച്ചു. പ്ര​തി​ക​ൾ ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യ ബാ​ബ​യു​ടെ കാ​ൽ​തൊ​ട്ട് വ​ന്ദി​ച്ച ശേ​ഷ​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​ട​ങ്ങി​യ​ത്. നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ നോ​ക്കി​നി​ൽ​ക്കെ ന​ട​ന്ന ഈ ​സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ പൊ​ലി​സ് സേ​ന​യു​ടെ വി​ശ്വാ​സ്യ​ത​യും പ്ര​വ​ർ​ത്ത​ന​രീ​തി​യും വ​ലി​യ രീ​തി​യി​ൽ വി​മ​ർ​ശി​ക്ക​പ്പെ​ടു​ക​യാ​ണ്.

ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ മാ​ർ​ഗ​ങ്ങ​ൾ അ​വ​ലം​ബി​ക്കു​ന്ന​തി​ന് പ​ക​രം ആ​ൾ​ദൈ​വ​ത്തെ ആ​ശ്ര​യി​ച്ച​തും, അ​ന്വേ​ഷ​ണ​ത്തി​ലി​രി​ക്കു​ന്ന ഒ​രു ക്രി​മി​ന​ൽ കേ​സി​ന്‍റെ ര​ഹ​സ്യ​വി​വ​ര​ങ്ങ​ൾ പൊ​തു​വേ​ദി​യി​ൽ വെ​ളി​പ്പെ​ടു​ത്തി​യ​തും ഗു​രു​ത​ര​മാ​യ അ​ച്ച​ട​ക്ക​ലം​ഘ​ന​മാ​ണെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ല​രും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. വ്യ​ക്തി​പ​ര​മാ​യ വി​ശ്വാ​സ​ങ്ങ​ൾ​ക്ക​പ്പു​റം ഔ​ദ്യോ​ഗി​ക ര​ഹ​സ്യ​സ്വ​ഭാ​വം കാ​ത്തു​സൂ​ക്ഷി​ക്കേ​ണ്ട ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ഈ ​വീ​ഴ്ച​യ്ക്കെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.

Latest News

Corehub Up