Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PoliceForce

ഇറ്റലിയിൽ മൊറോക്കൻ വംശജൻ കൊല്ലപ്പെട്ടു, പ്രതിഷേധം

ബൊ​​​ളോ​​​ഞ്ഞ: വ​​​ട​​​ക്ക​​​ൻ ഇ​​​റ്റാ​​​ലി​​​യ​​​ൻ ന​​​ഗ​​​ര​​​മാ​​​യ ബൊ​​​ളോ​​​ഞ്ഞ​​​യി​​​ൽ പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി​​​ക്കി​​​ടെ 43കാ​​​ര​​​നാ​​​യ മൊ​​​റോ​​​ക്ക​​​ൻ വം​​​ശ​​​ജ​​​ൻ കൊ​​​ല്ല​​​പ്പെ​​​ട്ടു.

ന​​​ഗ​​​ര​​​ത്തി​​​ലെ പി​​​ലാ​​​സ്ട്രോ മേ​​​ഖ​​​ല​​​യി​​​ലെ വിയാ ഇ​​​റ്റാ​​​ലോ സ്വെ​​​വോ​​​യി​​​ൽ ഞാ​​​യ​​​റാ​​​ഴ്ച​​​യു​​​ണ്ടാ​​​യ അ​​​ക്ര​​​മ​​​സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ബ്‌​​​ദു​​​റ​​​ഹീം ഫ​​​ക്കീ​​​ർ എ​​​ന്ന​​​യാ​​​ളാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

ബ​​​ന്ധു​​​ക്ക​​​ളെ കാ​​​ണാ​​​നെ​​​ത്തി​​​യ ഫ​​​ക്കീ​​​ർ അ​​​ക്ര​​​മാ​​​സ​​​ക്ത​​​മാ​​​യി പെ​​​രു​​​മാ​​​റു​​​ന്നു​​​വെ​​​ന്ന പ​​​രാ​​​തി​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് എ​​​ത്തി​​​യ പോ​​​ലീ​​​സ് ഇ​​​യാ​​​ൾ​​​ക്കു​​​നേ​​​രേ കു​​​രു​​​മു​​​ള​​​ക് സ്പ്രേ ​​​പ്ര​​​യോ​​​ഗി​​​ക്കു​​​ക​​​യും നി​​​ല​​​ത്ത് മു​​​ഖം അ​​​മ​​​ർ​​​ത്തി​​​ക്കി​​​ട​​​ത്തി കൈ​​​ക​​​ൾ പി​​​ന്നി​​​ലേ​​​ക്കു കെ​​​ട്ടി ബ​​​ല​​​മാ​​​യി കീ​​​ഴ​​​ട​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. തു​​​ട​​​ര്‍ന്ന് ശാ​​​രീ​​​രി​​​ക അ​​​സ്വ​​​സ്ഥ​​​ത​​​ക​​​ൾ അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട ഇ​​​യാ​​​ൾ സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തു​​​ത​​​ന്നെ മ​​​രി​​​ച്ചു.

പോ​​​ലീ​​​സ് വാ​​​ൻ കേ​​​ടു​​​വ​​​രു​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​തെ​​​ന്നാ​​​ണ് പോ​​​ലീ​​​സി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം. എ​​​ന്നാ​​​ൽ സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ധി​​​കൃ​​​ത​​​ർ ജു​​​ഡീ​​​ഷ​​​ൽ അ​​​ന്വേ​​​ഷ​​​ണം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളും കൊ​​​ല്ല​​​പ്പെ​​​ട്ട​​​യാ​​​ളു​​​ടെ ബ​​​ന്ധു​​​ക്ക​​​ളും പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

Latest News

Corehub Up