Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PolishFlavours

Europe

ഖ​ത്ത​റി​ല്‍ പോ​ളീ​ഷ് രു​ചി​യു​മാ​യി "മ​ല​യാ​ളി ഹ​ബീ​ബി'

വാ​ര്‍​സോ: പോ​ള​ണ്ടി​ല്‍ ആ​രം​ഭി​ച്ച "മ​ല​യാ​ളി' എ​ന്ന ബീ​വറേ​​ജ് ബ്രാ​ന്‍​ഡ്, രാ​ജ്യ​ത്തി​ന്‍റെ അ​ന്താ​രാ​ഷ്ട്ര വാ​ണി​ജ്യ - സാം​സ്‌​കാ​രി​ക വ​ള​ര്‍​ച്ച​യു​ടെ​യും ഭാ​ഗ​മാ​കു​ന്നു.

മ​ല​യാ​ളി​യാ​യ സം​രം​ഭ​ക​ന്‍ ച​ന്ദ്ര​മോ​ഹ​ന്‍ ന​ല്ലൂ​ര്‍ സ്ഥാ​പി​ച്ച ഈ ​ബ്രാ​ന്‍​ഡി​ന്‍റെ ആ​ല്‍​ക്ക​ഹോ​ള്‍ ര​ഹി​ത പ​തി​പ്പാ​യ ‘മ​ല​യാ​ളി ഹ​ബീ​ബി’, പോ​ള​ണ്ടി​ന്‍റെ ദേ​ശീ​യ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ളോ​ട് അനു​ബ​ന്ധി​ച്ച് ഖ​ത്ത​റി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ പോ​ളി​ഷ് രു​ചി​യെ പ്ര​തി​നി​ധീ​ക​രി​ച്ചു അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടു.

പോ​ള​ണ്ട് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​ല​യാ​ളി ഹ​ബീ​ബി എ​ന്ന ബ്രാ​ൻ​ഡ് പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. ഒ​രു പ്ര​വാ​സി മ​റ്റൊ​രു രാ​ജ്യ​ത്ത് സം​രം​ഭം കെ​ട്ടി​പ്പ​ടു​ക്കു​ക എ​ന്ന​തി​ലു​പ​രി, താ​ന്‍ ജീ​വി​ക്കു​ന്ന രാ​ജ്യ​ത്തിന്‍റെ രു​ചി​യും സം​രം​ഭ​ക​ത്വ മി​ക​വും അ​ന്താ​രാ​ഷ്ട്ര വേ​ദി​യി​ല്‍ പ​രി​ച​യ​പ്പെ​ടു​ത്താ​ന്‍ സാ​ധി​ച്ചു​വെ​ന്ന് ച​ന്ദ്ര​മോ​ഹ​ന്‍ ന​ല്ലൂ​ര്‍ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ല്‍ വേ​രു​ക​ളു​ള്ള സം​രം​ഭ​ക​ന്‍ പോ​ള​ണ്ടി​ല്‍ വ​ള​ര്‍​ത്തി​യെ​ടു​ത്ത ബ്രാ​ന്‍​ഡ് ഖ​ത്ത​റി​ല്‍ പോ​ളി​ഷ് രു​ചി​യു​ടെ പ്ര​തി​നി​ധി​യാ​യി എ​ത്തി​പെ​ടാ​ന്‍ ക​ഴി​ഞ്ഞ​ത് ഏ​റെ പ്രാ​ധാ​ന്യം നേ​ടി​കൊ​ടു​ത്തു​വെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

ഒ​രു രാ​ജ്യ​ത്തേ​ക്ക് കു​ടി​യേ​റി​യ വ്യ​ക്തി​ക്ക് അ​വി​ടു​ത്തെ സ​മൂ​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​നും സം​രം​ഭ​ങ്ങ​ള്‍ കെ​ട്ടി​പ്പ​ടു​ക്കാ​നും ആ ​രാ​ജ്യ​ത്തിന്‍റെ പേ​രി​ല്‍ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ല്‍ ശ്ര​ദ്ധ നേ​ടാ​നും ക​ഴി​യു​മെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ് ച​ന്ദ്ര​മോ​ഹ​ന്‍ ന​ല്ലൂ​രി​ന്‍റെ​യും ‘മ​ല​യാ​ളി’​യു​ടെ​യും യാ​ത്ര.

പ്ര​വാ​സി സം​രം​ഭ​ക​ത്വ​ത്തി​ന്‍റെ വി​ജ​യ​ക​ഥ മാ​ത്ര​മ​ല്ല, പോ​ള​ണ്ടി​ന്‍റെ രു​ചി​യും അ​ഭി​മാ​ന​വും അ​ന്താ​രാ​ഷ്ട്ര വേ​ദി​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന സം​രം​ഭ​മെ​ന്ന നി​ല​യി​ലും ഈ ​ബ്രാ​ന്‍​ഡ് ശ്ര​ദ്ധേ​യ​മാ​യെ​ന്ന് ഇ​ന്‍​ഡോ പോ​ളി​ഷ് ബി​സി​ന​സ് ചേം​ബ​റി​ന്‍റെ വ​ക്താ​ക്ക​ളും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

തു​ട​ക്ക​ത്തി​ല്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി ഉ​യ​ര്‍​ന്ന ആ​ശ​യ​മാ​യി​രു​ന്നെ​ങ്കി​ലും, പി​ന്നീ​ട് സ്വ​ന്തം വ്യ​ക്തി​ത്വ​വും വി​പ​ണി​യും അ​ന്താ​രാ​ഷ്ട്ര സാ​ധ്യ​ത​ക​ളു​മു​ള്ള ബ്രാ​ന്‍​ഡാ​യി ‘മ​ല​യാ​ളി’ മാ​റി. മി​ഡി​ല്‍ ഈ​സ്റ്റ് വി​പ​ണി​യെ കൂ​ടി ല​ക്ഷ്യ​മി​ട്ട് അ​വ​ത​രി​പ്പി​ച്ച ‘മ​ല​യാ​ളി ഹ​ബീ​ബി’ ഈ ​യാ​ത്ര​യി​ലെ ശ്ര​ദ്ധേ​യ​മാ​യ അ​ധ്യാ​യ​മാ​ണ്.

ആ​ല്‍​ക്ക​ഹോ​ള്‍ ര​ഹി​ത​മാ​യ ഈ ​പ​തി​പ്പ് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്ക് എ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ക​മ്പ​നി ഇ​തി​നോ​ട​കം ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.

Latest News

Corehub Up