Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PolishPrimeMinister

പോളണ്ട് പ്രധാനമന്ത്രി നാളെ ഇന്ത്യയിൽ

ന്യൂ​ഡ​ൽ​ഹി: പോ​ള​ണ്ട് പ്ര​ധാ​ന​മ​ന്ത്രി ഡോണ​ൾ​ഡ് ട​സ്ക് മൂ​ന്ന് ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​ന് നാ​ളെ ഇ​ന്ത്യ​യി​ലെ​ത്തും.

22ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ഡ​ൽ​ഹി​യി​ൽ ന​ട​ത്തു​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം, വ്യാ​പാ​രം, നി​ക്ഷേ​പം, പ്ര​തി​രോ​ധം, സാ​ങ്കേ​തി​ക​വി​ദ്യ, പു​ന​രു​പ​യോ​ഗ ഊ​ർ​ജം, വി​ദ്യാ​ഭ്യാ​സം, സം​സ്കാ​രം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച ച​ർ​ച്ച ന​ട​ത്തും.

ഡ​ൽ​ഹി​യി​ലെ ച​ർ​ച്ച​ക​ൾ​ക്ക് പു​റ​മെ ബം​ഗളൂ​രു സ​ന്ദ​ർ​ശി​ക്കു​ന്ന ട​സ്‌​ക് വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യ, ബ​ഹി​രാ​കാ​ശം തു​ട​ങ്ങി​യ നി​ർ​ണാ​യ​ക മേ​ഖ​ല​ക​ളി​ലെ വി​വി​ധ വ്യ​വ​സാ​യ പ്ര​മു​ഖ​രു​മാ​യും നി​ക്ഷേ​പ​ക​രു​മാ​യും സം​വ​ദി​ക്കും.

പോ​ള​ണ്ട് പ്ര​ധാ​ന​മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ ട​സ്കി​ന്‍റെ ര​ണ്ടാ​മ​ത്തെ ഇ​ന്ത്യ സ​ന്ദ​ർ​ശ​ന​മാ​ണി​ത്. ധ​ന​കാ​ര്യ മ​ന്ത്രി ആ​ൻ​ഡ്ര​ജ് ഡൊ​മാ​ൻ​സ്‌​കി​യും ട​സ്ക്കി​നൊ​പ്പ​മു​ണ്ട്.

Latest News

Corehub Up