Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Political Leadership

ജെ.​ബി.​ കോ​ശി ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് രാ​ഷ്‌ട്രീ​യ നേ​തൃ​ത്വ​ങ്ങ​ള്‍ നി​ല​പാ​ട് പ്ര​ഖ്യാ​പി​ക്ക​ണം: വി.​സി. സെ​ബാ​സ്റ്റ്യ​ന്‍

കൊ​​​ച്ചി: സ​​​ര്‍​ക്കാ​​​ര്‍ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ ജെ.​​​ബി. ​​​കോ​​​ശി ക​​​മ്മീ​​​ഷ​​​ന്‍ ക്രൈ​​​സ്ത​​​വ പ​​​ഠ​​​ന​​​റി​​​പ്പോ​​​ര്‍​ട്ട് ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ചും തു​​​ട​​​ര്‍ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ക്കു​​​റി​​​ച്ചും കേ​​​ര​​​ള​​​ത്തി​​​ലെ രാ​​​ഷ്‌ട്രീ​​​യ മു​​​ന്ന​​​ണി​​​ക​​​ളും പാ​​​ര്‍​ട്ടി​​​ക​​​ളും ത​​​ങ്ങ​​​ളു​​​ടെ നി​​​ല​​​പാ​​​ട് പ​​​ര​​​സ്യ​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്ക​​​ണ​​​മെ​​​ന്ന് കാ​​​ത്ത​​​ലി​​​ക് ബി​​​ഷ​​​പ്​​​സ് കോ​​​ണ്‍​ഫ​​​റ​​​ന്‍​സ് ഓ​​​ഫ് ഇ​​​ന്ത്യ ലെ​​​യ്റ്റി കൗ​​​ണ്‍​സി​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ‍ അ​​​ഡ്വ. വി.​​​സി. സെ​​​ബാ​​​സ്റ്റ്യ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ള്‍ ക്ഷ​​​ണി​​​ക്കാ​​​നും ന​​​ട​​​ത്തി​​​പ്പി​​​നാ​​​യി മേ​​​ല്‍​നോ​​​ട്ട​​​സ​​​മി​​​തി രൂ​​​പീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ചേ​​​ര്‍​ന്ന സ​​​മ്മേ​​​ള​​​നം തീ​​​രു​​​മാ​​​നി​​​ച്ചെ​​​ങ്കി​​​ലും പൊ​​​തു​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നു​​​മു​​​മ്പ് യാ​​​തൊ​​​രു ന​​​ട​​​പ​​​ടി​​​ക​​​ളു​​​മു​​​ണ്ടാ​​​കി​​​ല്ലെ​​​ന്ന് വ​​​ള​​​രെ വ്യ​​​ക്ത​​​മാ​​​ണ്.

സ​​​ര്‍​ക്കാ​​​ര്‍ പ്ര​​​ഖ്യാ​​​പി​​​ച്ച ക​​​മ്മീ​​​ഷ​​​ന്‍ ശി​​​പാ​​​ര്‍​ശ​​​ക​​​ള്‍ പ​​​ല​​​തും ഫി​​​ഷ​​​റീ​​​സ് വ​​​കു​​​പ്പ് ഉ​​​ള്‍​പ്പെ​​​ടെ ത​​​ള്ളി​​​ക്ക​​​ള​​​ഞ്ഞി​​​രി​​​ക്കു​​​ന്ന​​​തും ഗൗ​​​ര​​​വ​​​മാ​​​യി കാ​​​ണ​​​ണം. പ​​​ഠ​​​ന​​​റി​​​പ്പോ​​​ര്‍​ട്ടി​​​ന്മേ​​​ല്‍ എ​​​ന്തു തു​​​ട​​​ര്‍​ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​മെ​​​ന്ന് രാ​​​ഷ്‌ട്രീ​​​യ നേ​​​തൃ​​​ത്വ​​​ങ്ങ​​​ളും മു​​​ന്ന​​​ണി​​​ക​​​ളും വ്യ​​​ക്ത​​​മാ​​​ക്കു​​​ക​​​യും ത​​​ങ്ങ​​​ളു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ക​​​ട​​​ന​​​പ​​​ത്രി​​​ക​​​യി​​​ല്‍ ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ള്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തു​​​ക​​​യും വേ​​​ണ​​മെ​​ന്ന് വി.​​​സി. സെ​​​ബാ​​​സ്റ്റ്യ​​​ന്‍ പ​​​റ​​​ഞ്ഞു.

Latest News

Corehub Up