Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PoliticalBribery

ബാ​ങ്ക് ത​ക​ർ​ച്ച​യി​ൽ പ്ര​സി​ഡ​ന്‍റ് വീ​ണു; പ​രാ​ഗ്വേ​യി​ൽ രാ​ഷ്‌ട്രീ​യ ഭൂ​ക​മ്പം

അ​സു​ൻ​സി​യോ​ൺ: പ്ര​മു​ഖ സ്വ​കാ​ര്യ ഡി​ജി​റ്റ​ൽ ബാ​ങ്കി​ന്‍റെ ത​ക​ർ​ച്ച​യെത്തു​ട​ർ​ന്നു​ണ്ടാ​യ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ളും അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളും ലാറ്റിനമേരിക്കൻ രാജ്യമായ പ​രാ​ഗ്വേ​യി​ൽ വ​ൻ രാഷ്‌ട്രീ​യ പ്ര​തി​സ​ന്ധി​ക്ക് വ​ഴി​വ​ച്ചു. ബാ​ങ്ക് ത​ക​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പ്ര​സി​ഡ​ന്‍റ് സാ​ന്‍റി​യാ​ഗോ പെ​ന​യെ പാ​ർ​ല​മെ​ന്‍റ് ഇം​പീ​ച്ച് ചെ​യ്ത് അ​ധി​കാ​ര​ത്തി​ൽ​നി​ന്നു നീ​ക്കി. ക്രി​മി​ന​ൽ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന അദ്ദേഹം നി​ല​വി​ൽ വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ണ്. വൈ​സ് പ്ര​സി​ഡന്‍റ് പെ​ദ്രോ അ​ലി​യാ​ന പു​തി​യ പ്ര​സി​ഡ​ന്‍റാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു.

ഇന്നലെ ന​ട​ന്ന സെ​ന​റ്റ് വോ​ട്ടെ​ടു​പ്പി​ൽ 45 അം​ഗ​ങ്ങ​ളി​ൽ 44 പേ​രും ഇം​പീ​ച്ച്മെ​ന്‍റി​നെ അ​നു​കൂ​ലി​ച്ച് വോ​ട്ട് ചെ​യ്ത​തോ​ടെ​യാ​ണു പെ​ന​യു​ടെ രാഷ്‌ട്രീ​യപ​ത​നം ഉ​റ​പ്പാ​യ​ത്. രാ​ജി​വയ്​ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും രാ​ജി​ക്കു പ​ക​രം ഇം​പീ​ച്ച്മെ​ന്‍റ് ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​യി​രു​ന്നു പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ​യും ഭ​ര​ണ​പ​ക്ഷ​ത്തെ വി​മ​ത വി​ഭാ​ഗ​ത്തി​ന്‍റെ​യും തീ​രു​മാ​നം. ഇ​തോ​ടെ പ്ര​സി​ഡ​ന്‍റായി​രി​ക്കെ ല​ഭി​ച്ചി​രു​ന്ന നി​യ​മ​പ​രി​ര​ക്ഷ​യും പെ​ന​യ്ക്കു ന​ഷ്‌ട​മാ​യി.

ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച് സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ​ക്കു വായ്പ​

രാ​ജ്യ​ത്തെ പ്ര​മു​ഖ ധ​ന​കാ​ര്യ സ്ഥാ​പ​ന​മാ​യ ഉ​യെ​നോ ബാ​ങ്കി​ന്‍റെ ത​ക​ർ​ച്ച​യാ​ണു പ്ര​തി​സ​ന്ധി​യു​ടെ കേ​ന്ദ്രം. ബാ​ങ്കി​ന്‍റെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ലും പൊ​തു​പണ​ത്തി​ന്‍റെ നി​ക്ഷേ​പ​ത്തി​ലും ഗു​രു​ത​ര​മാ​യ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്ന​താ​യാ​ണ് ആ​രോ​പ​ണം.

രാ​ജ്യ​ത്തെ തൊ​ഴി​ൽമേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​രു​ടെ പെ​ൻ​ഷ​ൻ ഫ​ണ്ട് കൈ​കാ​ര്യം ചെ​യ്യു​ന്ന സോ​ഷ്യ​ൽ സെ​ക്യൂ​രി​റ്റി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽനി​ന്നു​ള്ള വ​ൻ​തു​ക ബാ​ങ്കി​ൽ നി​ക്ഷേ​പി​ച്ച​തും അ​ന്വേ​ഷ​ണ​പ​രി​ധി​യി​ലു​ണ്ട്. ഏ​ക​ദേ​ശം 85 കോ​ടി ഡോ​ള​റി​ന്‍റെ പൊ​തു​പണ​വും പെ​ൻ​ഷ​ൻ ഫ​ണ്ടും ബാ​ങ്കി​ൽ നി​ക്ഷേ​പി​ച്ചി​രു​ന്നു​വെ​ന്നാ​ണ് ക​ണ​ക്ക്.

വി​നി​മ​യ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച് ബാ​ങ്ക് സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ​ക്കു വ​ൻ​തോ​തി​ൽ വാ​യ്പ ന​ൽ​കി​യ​താ​ണ് സാ​മ്പ​ത്തി​ക ത​ക​ർ​ച്ച​യ്ക്കു കാ​ര​ണ​മാ​യ​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ലെ ക​ണ്ടെ​ത്ത​ൽ. ബാ​ങ്കി​ന്‍റെ പ്ര​വ​ർ​ത്ത​നം സെ​ൻ​ട്ര​ൽ ബാ​ങ്ക് ഏ​റ്റെ​ടു​ത്ത​തോ​ടെ നി​ക്ഷേ​പ​ക​ർ​ക്കു പ​ണം പി​ൻ​വ​ലി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​യി.

രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ​യു​ടെ പ​കു​തി​യോ​ളം വ​രു​ന്ന 30 ല​ക്ഷ​ത്തോ​ളം ഇ​ട​പാ​ടു​കാ​രെ​യും പെ​ൻ​ഷ​ൻ​കാ​രെ​യും പ്ര​തി​സ​ന്ധി നേ​രി​ട്ടു ബാ​ധി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. സ​മ്പാ​ദ്യം ന​ഷ്‌ട​പ്പെ​ടു​മെ​ന്ന ആ​ശ​ങ്ക​യി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ തെ​രു​വി​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ചു.

പ്രസിഡന്‍റിനെതിരേ ഗുരുതര ആരോപണങ്ങൾ

പൊ​തു​പ​ണം വ്യ​ക്തി​ഗ​ത താ​ത്പ​ര്യ​ങ്ങ​ൾ​ക്കാ​യി ദു​രു​പ​യോ​ഗം ചെ​യ്ത​തും ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ൽ വ​ഴി​വി​ട്ട ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യ​തും ഉ​ൾ​പ്പ​ടെ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് സാ​ന്‍റി​യാ​ഗോ പെ​ന നേ​രി​ടു​ന്ന​ത്. ഔ​ദ്യോ​ഗി​ക പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്യ​ൽ, വി​ശ്വാ​സ​വ​ഞ്ച​ന, പൊ​തു​പ​ണം വ​ക​മാ​റ്റ​ൽ, സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് അ​ന​ധി​കൃ​ത സ​ഹാ​യം ന​ൽ​ക​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് അ​ദ്ദേ​ഹ​ത്തി​നെ​തി​രേ ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.

അ​റ്റോ​ർ​ണി ജ​ന​റ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്ന് ക്രി​മി​ന​ൽ കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. ബാ​ങ്ക് ത​ക​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 27 ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ​യും ന​ട​പ​ടി​യെ​ടു​ത്തി​ട്ടു​ണ്ട്. ബാ​ങ്ക് സ്ഥാ​പ​ക​ൻ മി​ഗു​വേ​ൽ വാ​സ്ക്വ​സ് ഉ​ൾ​പ്പടെ ആ​റു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

പു​തി​യ പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റ പെ​ദ്രോ അ​ലി​യാ​ന​യ്ക്കു മു​ന്നി​ലു​ള്ള ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി നി​ക്ഷേ​പ​ക​രു​ടെ വി​ശ്വാ​സം വീ​ണ്ടെ​ടു​ക്കു​ക​യും സാ​മ്പ​ത്തി​കപ്ര​തി​സ​ന്ധി​ക്കു പ​രി​ഹാ​രം കാ​ണു​ക​യു​മാ​ണ്. ബാ​ങ്കി​ൽ പ​ണം ന​ഷ്‌ട​പ്പെ​ട്ട സാ​ധാ​ര​ണ​ക്കാ​ർ​ക്ക് അ​വ​രു​ടെ നി​ക്ഷേ​പം പൂ​ർ​ണ​മാ​യി തി​രി​ച്ചു​ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ട്. 2028 വ​രെ ശേ​ഷി​ക്കു​ന്ന ഭ​ര​ണ​കാ​ല​യ​ള​വി​ൽ രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക​സ്ഥി​തി വീ​ണ്ടെ​ടു​ക്കു​ക എ​ന്ന നി​ർ​ണാ​യ​ക ദൗ​ത്യ​വും പു​തി​യ ഭ​ര​ണ​നേ​തൃ​ത്വ​ത്തിനു മു​ന്നി​ലു​ണ്ട്.

ബാങ്കിന്‍റെ തകർച്ച രാജ്യത്തെ ബാധിച്ചു

44-ാം വ​യ​സി​ൽ 2023 ഓ​ഗ​സ്റ്റി​ൽ അ​ധി​കാ​ര​മേ​റ്റ സാ​ന്‍റി​യാ​ഗോ പെ​ന പ​രാ​ഗ്വേ​യു​ടെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ പ്ര​സി​ഡ​ന്‍റു​മാ​രി​ൽ ഒ​രാ​ളാ​യി​രു​ന്നു. മു​ൻ ധ​ന​മ​ന്ത്രി​യും സെ​ൻ​ട്ര​ൽ ബാ​ങ്ക് ഡ​യ​റക്‌ട​റു​മാ​യി​രു​ന്ന അ​ദ്ദേ​ഹം സാ​മ്പ​ത്തി​കരം​ഗ​ത്തെ പ​രി​ച​യ​സ​മ്പ​ന്ന​നാ​യ നേ​താ​വാ​യാ​ണ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ രാ​ജ്യ​ത്തെ പ്ര​മു​ഖ ബാ​ങ്കി​ന്‍റെ ത​ക​ർ​ച്ച​യും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​ന്‍റെ രാ​ഷ്‌ട്രീ​യജീ​വി​ത​ത്തി​ന് അ​പ്ര​തീ​ക്ഷി​ത തി​രി​ച്ച​ടി​യാ​യി.

ഒ​രു ബാ​ങ്കി​ന്‍റെ ത​ക​ർ​ച്ച എ​ങ്ങ​നെ ഒ​രു രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ​യെ​യും രാഷ്‌ട്രീ​യ നേ​തൃ​ത്വ​ത്തെ​യും ഒ​രു​പോ​ലെ പി​ടി​ച്ചു​ല​യ്ക്കു​മെ​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​യി മാ​റു​ക​യാ​ണ് പ​രാ​ഗ്വേ​യി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ. നി​ക്ഷേ​പ​ക​ർ​ക്കു പ​ണം തി​രി​കെ ല​ഭി​ക്കു​മോ, അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളി​ൽ മു​ൻ പ്ര​സി​ഡ​ന്‍റിന്‍റെ പ​ങ്ക് തെ​ളി​യി​ക്ക​പ്പെ​ടു​മോ, പു​തി​യ ഭ​ര​ണ​കൂ​ട​ത്തി​ന് ജ​ന​വി​ശ്വാ​സം വീ​ണ്ടെ​ടു​ക്കാ​നാ​കു​മോ എ​ന്ന​താ​ണ് ഇ​നി രാ​ജ്യം ഉ​റ്റു​നോ​ക്കു​ന്ന​ത്.

Latest News

Corehub Up