Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pond Drained

സ്ത്രീകളുടെ തിരോധാനം; കുളം വറ്റിച്ച് പരിശോധന

ചേ​​​ർ​​​​ത്ത​​​​ല: മൂ​​​​ന്ന് സ്ത്രീ​​​​ക​​​​ളു​​​​ടെ തി​​​​രോ​​​​ധാ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യി റി​​​​മാ​​​​ന്‍ഡി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍റെ പ​​​​ള്ളി​​​​പ്പു​​​​റ​​​​ത്തെ വീ​​​​ട്ടു​​​​വ​​​​ള​​​​പ്പി​​​​ലെ കു​​​​ളം വ​​​​റ്റി​​​​ച്ച് പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി.

വാ​​​​ര​​​​നാ​​​​ട് സ്വ​​​​ദേ​​​​ശി​​​​നി​​​​യാ​​​​യ റി​​​​ട്ട​​​​യേ​​​​ര്‍ഡ് പ​​​​ഞ്ചാ​​​​യ​​​​ത്ത് ജീ​​​​വ​​​​ന​​​​ക്കാ​​​​രി ഹ​​​​യ​​​​റു​​​​മ്മ (ഐ​​​​ഷ-62) യു​​​​ടെ കൊ​​​​ല​​​​പാ​​​​ത​​​​ക കേ​​​​സി​​​​ല്‍ ചേ​​​​ർ​​​​ത്ത​​​​ല പോ​​​​ലീ​​​​സാ​​​​ണ് തെ​​​​ളി​​​​വെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്തി​​​​യ​​​​ത്. ഡി​​​​വൈ​​​​എ​​​​സ്പി പി.​​​​ടി. അ​​​​നി​​​​ൽ കു​​​​മാ​​​​ർ, സ​​​​ർ​​​​ക്കി​​​​ൾ ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ ലൈ​​​​സാ​​​​ദ് മു​​​​ഹ​​​​മ്മ​​​​ദ്, ആ​​​​ല​​​​പ്പു​​​​ഴ ഫോ​​​​റ​​​​ൻ​​​​സി​​​​ക് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ ദീ​​​​പ അ​​​​നു എ​​​​ന്നി​​​​വ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​ണ് പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്ത​​​​യ​​​​ത്. ഇ​​​ന്ന​​​ലെ രാ​​​​വി​​​​ലെ പ​​​ത്തോ​​​​ടെ ആ​​​​രം​​​​ഭി​​​​ച്ച തെ​​​​ര​​​​ച്ചി​​​​ൽ ഒ​​​​ന്ന​​​​ര​​​​വ​​​​രെ നീ​​​​ണ്ടു.

മ​​​​ണ്ണു​​​മാ​​​​ന്തി യ​​​​ന്ത്ര​​​​മു​​​പ​​​​യോ​​​​ഗി​​​​ച്ച് ന​​​​ട​​​​ത്തി​​​​യ തെ​​​​ര​​​​ച്ചി​​​​ലി​​​​ൽ തെ​​​​ളി​​​​വാ​​​​യി ഒ​​​​ന്നും ല​​​​ഭി​​​​ച്ചി​​​​ല്ലെ​​​​ന്നാ​​​​ണ് സൂ​​​​ച​​​​ന. ക​​​​ട​​​​ക്ക​​​​ര​​​​പ്പ​​​​ള്ളി സ്വ​​​​ദേ​​​​ശി​​​​നി ബി​​​​ന്ദു പ​​​​ത്മ​​​​നാ​​​​ഭ​​​​ൻ, ഏ​​​​റ്റു​​​​മാ​​​​നൂ​​​​ർ സ്വ​​​​ദേ​​​​ശി​​​​നി ജ​​​​യ്ന​​​​മ്മ എ​​​​ന്നി​​​​വ​​​​രു​​​​ടെ കൊ​​​​ല​​​​പാ​​​​ത​​​​ക കേ​​​​സി​​​​ൽ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ സെ​​​​ബാ​​​​സ്റ്റ‍്യ​​​​ൻ നി​​​​ല​​​​വി​​​​ൽ വി​​​​യ്യൂ​​​​ർ സെ​​​​ൻ​​​​ട്ര​​​​ൽ ജ​​​​യി​​​​ലി​​​​ൽ റി​​​​മാ​​​​ൻ​​​ഡി​​​​ൽ ക​​​​ഴി​​​​യു​​​​ക​​​​യാ​​​​ണ്.

ചേ​​​​ർ​​​​ത്ത​​​​ല ലോ​​​​ക്ക​​​​ൽ പോ​​​​ലീ​​​​സാ​​​​ണ് ഐ​​​​ഷ​​​​യു​​​​ടെ തി​​​​രോ​​​​ധ​​​​ന കേ​​​​സ് അ​​​​ന്വ​​​​ഷി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​വ​​​​രെ​​​​യും സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്നാ​​​​ണ് പോ​​​​ലീ​​​​സി​​​​ന്‍റെ നി​​​​ഗ​​​​മ​​​​നം.

2006 മു​​​​ത​​​​ലാ​​​​ണ് ബി​​​​ന്ദു പ​​​​ത്മ​​​​നാ​​​​ഭ​​​​നെ കാ​​​​ണാ​​​​താ​​​​യ​​​​ത്.വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്ക് ശേ​​​​ഷം സ​​​​ഹോ​​​​ദ​​​​ര​​​​ൻ പ്ര​​​​വീ​​​​ൺ കു​​​​മാ​​​​ർ ന​​​​ൽ​​​​കി​​​​യ പ​​​​രാ​​​​തി​​​​യി​​​​ലാ​​​​ണ് പോ​​​​ലീ​​​​സ് കേ​​​​സെ​​​ടു​​​​ത്ത് അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. എ​​​​ന്നാ​​​​ൽ പി​​​​ന്നീ​​​​ട് അ​​​​ന്വേ​​​​ഷ​​​​ണം വ​​​​ഴി​​​മു​​​​ട്ടി​​​​യ​​​പ്പോ​​​ഴാ​​​​ണ് കേ​​​​സ് ക്രൈം​​​​ബ്രാ​​​​ഞ്ച് ഏ​​​​റ്റെ​​​​ടു​​​​ത്ത​​​ത്. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം കാ​​​​ണാ​​​​താ​​​​യ ഏ​​​​റ്റു​​​​മാ​​​​നൂ​​​​ർ സ്വ​​​​ദേ​​​​ശി​​​​നി ജ​​​​യ്ന​​​​മ്മ തി​​​​രോ​​​​ധാ​​​​ന കേ​​​​സ് അ​​​​ന്വേ​​​​ഷി​​​​ച്ച കോ​​​​ട്ട​​​​യം ക്രൈം​​​​ബ്രാ​​​​ഞ്ചി​​​​ന്‍റെ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ പി​​​​ടി​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

തു​​​​ട​​​​ർ​​​​ന്നു​​​​ള്ള ചോ​​​​ദ്യം ചെ​​​​യ്യ​​​​ലി​​​​ൽ ബി​​​​ന്ദു പ​​​​ത്മ​​​​മ​​​​നാ​​​​ഭ​​​​നെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്ന് അ​​​​ന്വ​​​​ഷ​​​​ണ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ മു​​​​ന്നി​​​​ൽ മൊ​​​​ഴി​​​​ന​​​​ൽ​​​​കി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് കേ​​​​സി​​​​ന് വ​​​​ഴി​​​​ത്തി​​​​രി​​​​വാ​​​​യ​​​​ത്. തു​​​​ട​​​​ർ​​​​ന്നു​​​​ള്ള പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ പ​​​​ള്ളി​​​​പ്പു​​​​റ​​​​ത്തെ സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍റെ വീ​​​​ട്ടി​​​​ൽ​​​നി​​​​ന്നു ക​​​​ത്തി​​​​ക്ക​​​​രി​​​​ഞ്ഞ നി​​​​ല​​​​യി​​​​ൽ ശ​​​​രീ​​​​ര അ​​​​വ​​​​ശി​​​​ഷ്ട​​​​ങ്ങ​​​​ള്‍ ക​​​​ണ്ടെ​​​​ടു​​​​ത്തു.

ഇ​​​​യാ​​​​ളു​​​​ടെ വീ​​​​ട്ടു​​​വ​​​​ള​​​​പ്പ് മു​​​​ഴു​​​​വ​​​​ൻ മ​​​​ണ്ണുമാ​​ന്തി യ​​​​ന്ത്ര​​​​ത്തി​​​​ന്‍റെ സ​​​​ഹാ​​​​യ​​​​ത്താ​​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി. ബി​​​​ന്ദു​​​​വി​​​​ന്‍റെ​​​ ശ​​​​രീ​​​​ര ​​​​അ​​​​വ​​​​ശി​​​​ഷ്ട​​​​ങ്ങ​​​​ൾ ക​​​​ത്തി​​​​ച്ച ശേ​​​​ഷം ത​​​​ണ്ണീ​​​​ർ​​​​മു​​​​ക്കം ബ​​​​ണ്ടി​​​​ന് സ​​​​മീ​​​​പം വേ​​​​മ്പ​​​​നാ​​​​ട്ട് കാ​​​​യ​​​​ലി​​​​ൽ ത​​​​ള്ളി​​​​യെ​​​​ന്നാ​​​​ണ് സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ ക്രൈം ​​​​ബ്രാ​​​​ഞ്ചി​​​​ന് ന​​​​ൽ​​​​കി​​​​യ മൊ​​​​ഴി.

Latest News

Corehub Up