Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ponmudi Dam

Idukki

റെ​ഡ് അ​ല​ർ​ട്ടി​ൽ എ​ത്തി​യ പൊ​ന്മു​ടി അ​ണ​ക്കെ​ട്ട് തു​റ​ന്നു

രാ​ജാ​ക്കാ​ട്: റെ​ഡ് അ​ല​ർ​ട്ടി​ൽ എ​ത്തി​യ പൊ​ന്മു​ടി അ​ണ​ക്കെ​ട്ട് തു​റ​ന്നു. അ​റ്റ​കു​റ്റ ജോ​ലി​ക​ൾ​ക്കാ​യി പ​ന്നി​യാ​ർ പ​വ​ർ ഹൗ​സ് മൂ​ന്നു മാ​സ​ത്തേ​ക്ക് അ​ട​ച്ച​തി​നെ​ത്തു​ട​ർ​ന്ന് വൈ​ദ്യു​തി ഉ​ത്പാ​ദ​നം നി​ർ​ത്തി​വ​ച്ചി​രു​ന്നു.

പ​ന്നി​യാ​ർ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ പൊ​ന്മു​ടി അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി​യി​ൽ എ​ത്തി​യ​തോ​ടെ​യാ​ണ് സു​ര​ക്ഷാ മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി പൊ​ന്മു​ടി അ​ണ​ക്കെ​ട്ടി​ന്‍റെ ര​ണ്ടാ​മ​ത്തെ ഷ​ട്ട​ർ ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു ശേ​ഷം 10 സെ​ന്‍റീ​മീ​റ്റ​ർ ഉ​യ​ർ​ത്തി​യ​ത്.

സെ​ക്ക​ൻ​ഡി​ൽ 7500 ലി​റ്റ​ർ വെ​ള്ള​മാ​ണ് പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​ന്ന​ത്. വേ​ന​ൽ ആ​യ​തി​നാ​ൽ അ​ണ​ക്കെ​ട്ടി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് കു​റ​വാ​ണ്. ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കു​ന്ന​തോ​ടെ ഷ​ട്ട​ർ അ​ട​യ്ക്കും. പ​ന്നി​യാ​ർ പു​ഴ​യു​ടെ ഇ​രു ക​ര​ക​ളി​ലു​മു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

ഈ ​വ​ർ​ഷം ഇ​ത് ഏ​ഴാം ത​വ​ണ​യാ​ണ് പൊ​ന്മു​ടി അ​ണ​ക്കെ​ട്ട് തു​റ​ക്കു​ന്ന​ത്. പ​ന്നി​യാ​ർ ഹൈ​ഡ്രോ ഇ​ല​ക്ട്രി​ക് പ്രൊ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യു​ള്ള അ​ണ​ക്കെ​ട്ടി​ൽ 707.75 അ​ടി ആ​ണ് പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി. ഇ​പ്പോ​ൾ 706.7 അ​ടി വെ​ള്ള​മാ​ണ് ഡാ​മി​ലു​ള്ള​ത്. 706.05 അ​ടി​യി​ൽ ആ​ണ് റെ​ഡ് അ​ല​ർ​ട്ട്.

Latest News

Corehub Up