വൈക്കം: വൈക്കം ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സംഘടിപ്പിച്ച വയോജന കൂട്ടായ്മ പൊൻവസന്തം ശ്രദ്ധേയമായി.
വൈക്കം ബ്ലോക്ക് പഞ്ചായത്തിലെ വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഹാളിൽ നടന്ന വയോജന കൂട്ടായ്മ കെ. ബിനിമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ അധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യസമര സേനാനിയും വിപ്ലവ ഗായികയുമായ 95കാരി പി.കെ. മേദിനി മുഖ്യാതിഥിയായിരുന്നു.
‘മനസു നന്നാകട്ടെ’ എന്ന ഗാനം വയോജനങ്ങൾക്കൊപ്പം പാടി മേദിനിയമ്മ ഊർജം പകർന്നു. ജില്ലാ പഞ്ചായത്തംഗം ആനന്ദ് ബാബു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാ സോമൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.വി. ഹരിക്കുട്ടൻ, ടി.എൻ. സിബി, പഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. അജിത്ത്, ശിശുവികസന ഓഫീസർ കെ. മൃദുല തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് വയോജനങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.