Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pookkionam

Europe

ജ​ർ​മ​നി​യി​ൽ പൂ​ക്കി മാ​വേ​ലി​ക്ക് വ​ര​വേ​ൽ​പ്പ്; വി​സ്മ​യ​മൊ​രു​ക്കാ​ൻ പൂ​ക്കി​യോ​ണം ഇ​ന്ന്

എ​ന്നെ​പെ​റ്റാ​ൽ (ജ​ർ​മ​നി): പ്ര​വാ​സ​ലോ​ക​ത്തി​ന് ന​വ്യാ​നു​ഭ​വം പ​ക​ർ​ന്നു​ന​ൽ​കാ​ൻ ന​മ​സ്‍​തേ ജ​ർ​മ​നി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എൻആർഡബ്ല്യുയി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വേ​റി​ട്ട ഓ​ണാ​ഘോ​ഷ​മാ​യ പൂ​ക്കി​യോ​ണം ​ശ​നി​യാ​ഴ്ച ന​ട​ക്കും.

നാ​ടി​ന്‍റെ ത​നി​മ ഒ​ട്ടും ചോ​ർ​ന്നു​പോ​കാ​തെ, എ​ന്നാ​ൽ പു​തു​മ​ക​ൾ നി​റ​ഞ്ഞ ആ​ഘോ​ഷ​ങ്ങ​ളോ​ടെ​യാ​ണ് ഇ​ത്ത​വ​ണ പ്ര​വാ​സി​ക​ൾ ഒ​ത്തു​ചേ​രു​ന്ന​ത്.

പ​ര​മ്പ​രാ​ഗ​ത ശൈ​ലി​യി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി കൗ​തു​ക​മു​ണ​ർ​ത്തു​ന്ന പൂ​ക്കി മാ​വേ​ലിക്ക് ന​ൽ​കു​ന്ന ഗം​ഭീ​ര സ്വീ​ക​ര​ണ​മാ​ണ് പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം.

പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ൾ ഒ​റ്റ​നോ​ട്ട​ത്തി​ൽ

രാ​വി​ലെ 11ന് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തി​രി​തെ​ളി​യും. ജ​ർ​മ​ൻ പാ​ർ​ല​മെ​ന്‍റ് അം​ഗം റ്റി​ജെ​ൻ അ​റ്റ​യെ​ഗ്ളു ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യും.

പൂ​ക്കി മാ​വേ​ലി എ​ഴു​ന്ന​ള്ള​ത്ത്: വേ​റി​ട്ട ഭാ​വ​ത്തി​ൽ വി​രു​ന്നെ​ത്തു​ന്ന പൂ​ക്കി മാ​വേ​ലി​യെ വ​ര​വേ​ൽ​ക്കു​ന്ന പ്ര​ത്യേ​ക ച​ട​ങ്ങ്.

വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ: നാ​വി​ൽ കൊ​തി​യൂ​റു​ന്ന പ​ര​മ്പ​രാ​ഗ​ത വി​ഭ​വ​ങ്ങ​ളോ​ടെ​യു​ള്ള അ​ടി​പൊ​ളി ഓ​ണ​സ​ദ്യ രാ​വി​ലെ 11 മു​ത​ൽ ആ​രം​ഭി​ക്കും.

വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​വി​രു​ന്നു​ക​ൾ

സൗ​ന്ദ​ര്യ​വും പ്ര​തി​ഭ​യും മാ​റ്റു​ര​യ്ക്കു​ന്ന മ​ല​യാ​ളി മ​ങ്ക മ​ത്സ​രം.

കേ​ര​ള ത​നി​മ വി​ളി​ച്ചോ​തു​ന്ന നാ​ടോ​ടി നൃ​ത്ത​ങ്ങ​ൾ, ശാ​സ്ത്രീ​യ നൃ​ത്യ​ങ്ങ​ൾ, സം​ഗീ​ത പ​രി​പാ​ടി​ക​ൾ.

മെ​ഗാ ഡി​ജെ പാ​ർ​ട്ടി: ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ആ​വേ​ശം പ​ക​ർ​ന്ന്, സ​ദ​സി​നെ ഇ​ള​ക്കി​മ​റി​ക്കാ​ൻ വൈ​കു​ന്നേ​രം അ​ര​ങ്ങേ​റു​ന്ന അ​ടി​പൊ​ളി ഡി​ജെ പാ​ർ​ട്ടി​യോ​ടെ പ​രി​പാ​ടി​ക​ൾ സ​മാ​പി​ക്കും.

ജ​ർ​മ​നി​യി​ൽ ഇ​താ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു വേ​റി​ട്ട ആ​ശ​യ​ത്തോ​ടെ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഒ​ത്തു​ചേ​ര​ലി​ന്‍റെ​യും സൗ​ഹൃ​ദ​ത്തി​ന്‍റെയും പു​തി​യൊ​രു ഉ​ത്സ​വ​കാ​ല​മാ​യി പൂ​ക്കി​യോ​ണം മാ​റുമെന്ന് സം​ഘാ​ട​ക സ​മി​തി അറിയിച്ചു.

നാ​ടി​ന്‍റെ ന​ന്മ​യും പ്ര​വാ​സ​ത്തിന്‍റെ ആ​ഘോ​ഷാ​ര​വ​ങ്ങ​ളും ഒ​ന്നി​ക്കു​ന്ന ഈ ​മ​ഹോ​ത്സ​വ​ത്തി​ലേ​ക്ക് ജ​ർ​മ​നി​യി​ലെ എ​ല്ലാ പ്രി​യ​പ്പെ​ട്ട മ​ല​യാ​ളി​ക​ളെ​യും സം​ഘാ​ട​ക​ർ സ്വാ​ഗ​തം ചെ​യ്യു​ന്നു.

Latest News

Corehub Up