Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Poonch

ജ​മ്മു​വി​ലെ ര​ജൗ​റി​യി​ലും പൂ​ഞ്ചി​ലും ക​ന​ത്ത മ​ഴ; എ​ട്ടു​പേ​ർ മ​രി​ച്ചു

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ര​ജൗ​റി​യി​ലും പൂ​ഞ്ചി​ലും ക​ന​ത്ത മ​ഴ. മി​ന്ന​ൽ പ്ര​ള​യ​ത്തി​ൽ എ​ട്ടു​പേ​ർ മ​രി​ച്ചു. ആ​റു​പേ​രെ കാ​ണാ​താ​യി. സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​ദു​രി​ത​ബാ​ധി​ത​ർ​ക്ക് അ​ടി​യ​ന്ത​ര​സ​ഹാ​യം ന​ൽ​കാ​ൻ നി​ർ​ദേ​ശം ന​ൽ​കി

മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ ജ​മ്മു ക​ശ്മീ​രി​ൽ പെ​യ്ത​ത് ക​ന​ത്ത മ​ഴ​യാ​യി​രു​ന്നു. മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും ന​ദീ​തീ​ര​ങ്ങ​ളി​ൽ​നി​ന്നും നൂ​റു​ക​ണ​ക്കി​ന് പേ​രെ​ഒ​ഴി​പ്പി​ച്ചു. നി​ര​വ​ധി വീ​ടു​ക​ൾ ത​ക​ർ​ന്നു.

ദേ​ശീ​യ​പാ​ത​യി​ലും സം​സ്ഥാ​ന​പാ​ത​യി​ലു​മ​ട​ക്കം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ര​ജൗ​റി​യി​ലും പൂ​ഞ്ചി​ലും സ്ഥി​തി ഗു​രു​ത​ര​മാ​ണ്. മി​ന്ന​ൽ പ്ര​ള​യ​ത്തി​ൽ പ​ല പ്ര​ദേ​ശ​ങ്ങ​ളും ഒ​റ്റ​പ്പെ​ട്ടു. പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​രം വെ​ള്ള​ത്തി​ന​ടി​യി​ൽ ആ​യ​തോ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ന്നു.

ഡാ​ർ​ഹ​ൽ ത​വി ന​ദി ക​ര​ക​വി​ഞ്ഞ് ഒ​ഴു​കു​ക​യാ​ണ്. അ​ഞ്ചി​ല​ധി​കം ന​ദി​ക​ളി​ൽ ജ​ല​നി​ര​പ്പ് അ​പ​ക​ട നി​ല​യ്ക്ക് മു​ക​ളി​ലാ​യി. മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ന്നു. ജ​മ്മു ക​ശ്മീ​രി​ൽ അ​ടു​ത്ത വ്യാ​ഴാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

മ​ഴ​യെ​ത്തു​ട​ർ​ന്ന് അ​മ​ർ​നാ​ഥ് യാ​ത്ര താ​ത്ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. പ​ഹ​ൽ​ഗാം, ബാ​ൽ​താ​ൽ റൂ​ട്ടു​ക​ളി​ലെ യാ​ത്ര​യാ​ണ് നി​ർ​ത്തി​വ​ച്ച​ത്. വൈ​ഷ്ണോ​ദേ​വി ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള തീ​ർ​ട​ന​വും നി​ർ​ത്തി​വ​ച്ചു. സ്ഥി​തി രൂ​ക്ഷ​മാ​യ​തോ​ടെ ഡ​ൽ​ഹി​യി​ലു​ള്ള ജ​മ്മു കാ​ഷ്മീ​ർ മു​ഖ്യ​മ​ന്ത്രി ഒ​മ​ർ അ​ബ്ദു​ള്ള ശ്രീ​ന​ഗ​റി​ലേ​ക്ക് മ​ട​ങ്ങി.

Latest News

Corehub Up