Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Poothrika Panchayat

Ernakulam

പൂ​തൃ​ക്ക പ​ഞ്ചാ​യ​ത്ത് ഭ​ര​ണം ട്വ​ന്‍റി 20ക്ക് ​ന​ഷ്ട​മാ​യേ​ക്കും

കോ​ല​ഞ്ചേ​രി: പൂ​തൃ​ക്ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പൂ​ജ ജോ​മോ​ന്‍ രാ​ജി​വ​ച്ച​തോ​ടെ ഇ​വി​ടെ ഭ​ര​ണ​മാ​റ്റ സാ​ധ്യ​ത തെ​ളി​ഞ്ഞു. ഭ​ര​ണ​ക്ഷി​യാ​യ ട്വ​ന്‍റി 20യു​ടെ അം​ഗ​ബ​ലം ആ​റാ​യി കു​റ​ഞ്ഞു. യു​ഡി​എ​ഫി​ന് ഇ​വി​ടെ ഏ​ഴ് അം​ഗ​ങ്ങ​ളു​ണ്ട്. പൂ​ജ രാ​ജി​വ​ച്ച ഒ​ഴി​വി​ലേ​ക്ക് ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ ആ​ശ്ര​യി​ച്ചി​രി​ക്കും ഭ​ര​ണം ആ​ര്‍​ക്കാ​കു​മെ​ന്ന് തീ​രു​മാ​നി​ക്ക​പ്പെ​ടു​ക.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഏ​ഴ് സീ​റ്റ് യു​ഡി​എ​ഫും ഏ​ഴ് സീ​റ്റ് ട്വ​ന്‍റി 20യും ​ര​ണ്ട് സീ​റ്റ് എ​ല്‍​ഡി​എ​ഫും നേ​ടി​യി​രു​ന്നു. യു​ഡി​എ​ഫു​മാ​യി തു​ല്യ​ത വ​ന്ന​തി​നാ​ൽ ന​റു​ക്കെ​ടു​പ്പി​ലാ​ണ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ട്വ​ന്‍റി 20ക്ക് ​ല​ഭി​ച്ച​ത്.

ട്വ​ന്‍റി 20 സ്ഥാ​നാ​ര്‍​ഥി​യാ​യി കോ​ല​ഞ്ചേ​രി വെ​സ്റ്റ് വാ​ര്‍​ഡി​ല്‍ നി​ന്നും വി​ജ​യി​ച്ച പൂ​ജ ജോ​മോ​ന്‍ ഇ​ന്ന​ലെ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തോ​ടൊ​പ്പം വാ​ര്‍​ഡ് മെ​മ്പ​ര്‍ സ്ഥാ​ന​വും രാ​ജി​വ​ച്ച​തി​നാ​ൽ ഇ​വി​ടെ ആ​റു മാ​സ​ത്തി​ന​കം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വ​രും.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ ജോ​സ​ഫി​നാ​ണ് പ്ര​സി​ഡ​ന്‍റി​ന്‍റെ താ​ൽ​ക്കാ​ലി​ക ചു​മ​ത​ല.

Latest News

Corehub Up