Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pornographic Scenes

ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റി​സി​ന്‍റെ വി​ർ​ച്വ​ൽ കോ​ട​തി​യി​ൽ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ; ന​ട​പ​ടി​യെ​ടു​ക്കാ​ൻ നി​ർ​ദേ​ശം

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വി​ർ​ച്വ​ൽ കോ​ട​തി ന​ട​പ​ടി​ക​ൾ​ക്കി​ടെ അ​ശ്ലീ​ല വീ​ഡി​യോ​ക​ളും സം​ഗീ​ത​വും സം​പ്രേ​ക്ഷ​ണം ചെ​യ്ത​താ​യി റി​പ്പോ​ർ​ട്ട്. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് ചീ​ഫ് ജ​സ്റ്റി​സ് ദേ​വേ​ന്ദ്ര കു​മാ​ർ ഉ​പാ​ധ്യാ​യ, ജ​സ്റ്റി​സ് തേ​ജ​സ് ക​രി​യ എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ൻ ബെ​ഞ്ച് വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗ് വ​ഴി വാ​ദം കേ​ൾ​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

ഉ​ച്ച​യ്ക്ക് 12:56-ഓ​ടെ​യാ​ണ് കോ​ട​തി ന​ട​പ​ടി​ക​ൾ​ക്കി​ടെ ആ​ദ്യ​മാ​യി അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഉ​ട​ൻ ത​ന്നെ ഓ​ൺ​ലൈ​ൻ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വെ​ച്ചു. മി​നി​റ്റു​ക​ൾ​ക്ക് ശേ​ഷം വീ​ണ്ടും ന​ട​പ​ടി​ക​ൾ പു​ന​രാ​രം​ഭി​ച്ച​പ്പോ​ൾ ഷി​ജി​ത് സിം​ഗ് എ​ന്ന പേ​രി​ൽ ലോ​ഗി​ൻ ചെ​യ്ത വ്യ​ക്തി വീ​ണ്ടും അ​ശ്ലീ​ല വീ​ഡി​യോ പ്ലേ ​ചെ​യ്തു. കു​റ​ഞ്ഞ​ത് ര​ണ്ട് സ്ക്രീ​നു​ക​ളി​ലെ​ങ്കി​ലും ഈ ​ദൃ​ശ്യ​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. "നി​ങ്ങ​ൾ ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്നു" എ​ന്ന സ​ന്ദേ​ശ​വും സ്ക്രീ​നി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു.

മൂ​ന്നാ​മ​ത്തെ ശ്ര​മ​ത്തി​ൽ ഇ​യാ​ൾ ഉ​ച്ച​ത്തി​ൽ പാ​ട്ടു​ക​ൾ പ്ലേ ​ചെ​യ്ത​തോ​ടെ ചീ​ഫ് ജ​സ്റ്റി​സി​ന് വി​ർ​ച്വ​ൽ ഹി​യ​റിം​ഗ് പൂ​ർ​ണ​മാ​യും നി​ർ​ത്തി​വെ​ക്കേ​ണ്ടി വ​ന്നു. സം​ഭ​വ​ത്തെ അ​തീ​വ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് ഹൈ​ക്കോ​ട​തി കാ​ണു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ഉ​ട​ന​ടി ന​ട​പ​ടി​യെ​ടു​ക്കാ​ൻ ചീ​ഫ് ജ​സ്റ്റി​സ് ര​ജി​സ്ട്രാ​ർ ജ​ന​റ​ലി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി. ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ ഇ​ന്‍റ​ലി​ജ​ൻ​സ് ഫ്യൂ​ഷ​ൻ ആ​ൻ​ഡ് സ്ട്രാ​റ്റ​ജി​ക് ഓ​പ്പ​റേ​ഷ​ൻ​സ് യൂ​ണി​റ്റി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

കോ​ട​തി ന​ട​പ​ടി​ക​ൾ റെ​ക്കോ​ർ​ഡ് ചെ​യ്യു​ന്ന​തും പ്ര​ച​രി​പ്പി​ക്കു​ന്ന​തും നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും ഇ​ത്ത​ര​ത്തി​ൽ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ചീ​ഫ് ജ​സ്റ്റി​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. വി​ർ​ച്വ​ൽ കോ​ട​തി​യു​ടെ ലി​ങ്ക് ദു​രു​പ​യോ​ഗം ചെ​യ്ത് ക​ട​ന്നു​കൂ​ടി​യ അ​ജ്ഞാ​ത​നെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് സൈ​ബ​ർ വി​ഭാ​ഗം.

മു​ൻ​പും സ​മാ​ന​മാ​യ രീ​തി​യി​ൽ രാ​ജ്യ​ത്തെ വി​വി​ധ കോ​ട​തി​ക​ളു​ടെ ഓ​ൺ​ലൈ​ൻ ന​ട​പ​ടി​ക​ളി​ൽ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ച സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്.

Latest News

Corehub Up