തിരുവനന്തപുരം: സംസ്ഥാനത്തെ തുറമുഖ നഗരമാക്കി മാറ്റാൻ ലക്ഷ്യമിട്ട് സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച ‘മിഷൻ സമുദ്ര’ പദ്ധതി മുൻനിർത്തി കേരള മാരിടൈം ബോർഡ് നിയമം സമൂലമായി പൊളിച്ചെഴുതാൻ ലക്ഷ്യമിടുന്ന ഭേദഗതി ബിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ചു.
തുറമുഖ വികസനത്തിനായി പ്രത്യേക ലാൻഡ് ബാങ്ക് രൂപവത്കരിക്കലും ദീർഘകാല കരാറുകളുടെ കാലാവധി പ്രത്യേക വ്യവസ്ഥകളോടെ നീട്ടൽ, ഉൾനാടൻ ജലഗതാഗതത്തിന് പ്രത്യേക ഫണ്ട് രൂപവത്കരിക്കൽ, എൻഫോഴ്സ്മെന്റ് വിഭാഗം സജ്ജമാക്കൽ തുടങ്ങിയ പുതിയ വ്യവസ്ഥകളോടെയാണ് ഭേദഗതി ബിൽ കൊണ്ടുവരുന്നത്.