Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Postal Cover

Kollam

ത​പാ​ല്‍ ക​വ​ര്‍ ജ​ടാ​യു ശി​ല്പത്തി​ന്‍റെ ച​രി​ത്ര​പ്രാ​ധാ​ന്യം ലോ​ക​ത്തി​ന് മു​ന്നി​ലെ​ത്തി​ക്കും: മ​ന്ത്രി പി.സി. വി​ഷ്ണു​നാ​ഥ്

കൊ​ല്ലം: കേ​ര​ള​ത്തി​ന്‍റെ പൈ​തൃ​ക​വും വി​നോ​ദ​സ​ഞ്ചാ​ര​പ്പെ​രു​മ​യും ദേ​ശീ​യ​ത​ല​ത്തി​ല്‍ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന ജ​ടാ​യു ശില്പത്തി​ന് ഇ​ന്ത്യാ പോ​സ്‌റ്റ് പ്ര​ത്യേ​ക ത​പാ​ല്‍ ക​വ​ര്‍ പു​റ​ത്തി​റ​ക്കി​യ​ത് ശി​ല്പ​ത്തി​ന്‍റെ ച​രി​ത്ര​പ്രാ​ധാ​ന്യം ലോ​ക​ത്തി​ന് മു​ന്നി​ലെ​ത്തി​ക്കു​മെ​ന്നും ആ​ഗോ​ള വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍​ഷി​ക്കു​ന്ന​തി​ന് ഏ​റെ പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്നും മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്.

ച​ട​യ​മം​ഗ​ലം ജ​ടാ​യു എ​ര്‍​ത്ത് സെ​ന്‍റർ‍ ഓ​പ്പ​ണ്‍ ഹാ​ളി​ല്‍ ന​ട​ന്ന ത​പാ​ല്‍ ക​വ​ര്‍ പ്ര​കാ​ശ​ന ച​ട​ങ്ങി​ല്‍ ത​പാ​ല്‍ ക​വ​ര്‍ സ്വീ​ക​രി​ച്ച് പ്രസംഗിക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. കേ​ര​ള സ​ര്‍​ക്കി​ള്‍ ചീ​ഫ് പോ​സ്റ്റ് മാ​സ്റ്റ​ര്‍ ജ​ന​റ​ല്‍ അ​മി​താ​ബ് സിം​ഗ് മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ​ന് ക​വ​ര്‍ ന​ല്‍​കി പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ചു. ലോ​ക​വ്യാ​പ​ക​മാ​യി ഏ​റെ ശ്ര​ദ്ധ നേ​ടി​യ വി​നോ​ദ കേ​ന്ദ്ര​മാ​ണ് ജ​ടാ​യു പാ​റ. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ​ക്ഷി ശി​ല്പം എ​ന്ന നി​ല​യി​ല്‍ മാ​ത്ര​മ​ല്ല, നി​ര്‍​മാ​ണ രീ​തി കൊ​ണ്ടും ശി​ല്പഭം​ഗി കൊ​ണ്ടും ധാ​രാ​ളം പ്ര​ത്യേ​ക​ത​ക​ള്‍ നി​റ​ഞ്ഞ​താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പു​തി​യ ച​ല​ച്ചി​ത്രാ​വി​ഷ്‌​കാ​ര​ത്തി​ലൂ​ടെ രാ​മാ​യ​ണ​ത്തി​ലെ ജ​ടാ​യു​വി​ന്‍റെ വീ​ര​ത്യാ​ഗം വീ​ണ്ടും ദേ​ശീ​യ​ശ്ര​ദ്ധ നേ​ടു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജ​ടാ​യു​പ്പാ​റ​യു​ടെ ടൂ​റി​സം സാ​ധ്യ​ത വ​ര്‍​ധി​ച്ചി​രി​ക്കു​ക​യാ​ണ്. സി​നി​മ​യു​ടെ റി​ലീ​സി​ന് പി​ന്നാ​ലെ ജ​ടാ​യു എ​ര്‍​ത്ത് സെന്‍റ​റി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക് വ​ര്‍​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ജ​ടാ​യു​വി​ന്‍റെ പേ​രി​ല്‍ ത​പാ​ല്‍ ക​വ​ര്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​തി​ന് പോ​സ്റ്റ​ല്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​നെ ന​ന്ദി അ​റി​യി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ജ​ടാ​യു ശി​ല്പത്തി​ന്‍റെ മു​ന്നി​ല്‍​വെ​ച്ച് ക​വ​ര്‍ പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ജ​ടാ​യു ശി​ല്പം പ്ര​കൃ​തി​സൗ​ന്ദ​ര്യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും ചീ​ഫ് പോ​സ്റ്റ് മാ​സ്റ്റ​ര്‍ ജ​ന​റ​ല്‍ അ​മി​താ​ബ് സിം​ഗ് പ​റ​ഞ്ഞു. ച​ട​യ​മം​ഗ​ല​ത്തെ പാ​റ​ക്കെ​ട്ടി​ന് മു​ക​ളി​ല്‍ ശി​ല്പി രാ​ജീ​വ് അ​ഞ്ച​ലും സം​ഘ​വും ഒ​രു​ക്കി​യ കൂ​റ്റ​ന്‍ ജ​ടാ​യു ശി​ല്പം കേ​ര​ള​ത്തി​ന്‍റെ വി​നോ​ദ​സ​ഞ്ചാ​ര ഭൂ​പ​ട​ത്തി​ലെ സ​വി​ശേ​ഷ അ​ട​യാ​ള​മാ​ണ്.

ച​ട​ങ്ങി​ല്‍ ജ​ടാ​യു എ​ര്‍​ത്ത് സെ​ന്‍റ​ര്‍ ചെ​യ​ര്‍​മാ​ന്‍ രാ​ജീ​വ് അ​ഞ്ച​ല്‍ അ​ധ്യ​ക്ഷ​നാ​യി. എം.​എം. ന​സീ​ര്‍ എം​എ​ല്‍​എ, കൊ​ല്ലം പോ​സ്റ്റ​ല്‍ ഡി​വി​ഷ​ന്‍ സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് എം ​ബി​ന്ദു, കൊ​ല്ലം ഡി​വി​ഷ​ന്‍ എ​എ​സ്പി എം.​കെ. മ​ഞ്ജു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

Latest News

Corehub Up