കോട്ടയം: രാഷ്ട്രീയത്തിന്റെ ഉന്നതികളില്‍ എത്തുമായിരുന്നിട്ടും അതെല്ലാം ഉപേഷിച്ച് മറ്റുള്ളവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി പൂര്‍ണമായി സമര്‍പ്പിച്ച വ്യക്തിയായിരുന്നു യശശരീരനായ ഡിജോ കാപ്പനെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷണന്. ബാങ്ക് എംപ്ലോയീസ് ആൻഡ് റിട്ടയറീസ് കള്‍ച്ചറല്‍ അസോസിയേഷന് (ബെര്‍ക്ക) സംഘടിപ്പിച്ച ആദരവ് 2026ല്‍ സാമൂഹിക സേവനത്തിനുള്ള ഏ.വി. ശ്രീകുമാര്‍ സ്മാരക പുരസ്കാരം മരണാനന്തര ബഹുമതിയായി ഡിജോ കാപ്പന് നല്കി പ്രസംഗിക്കുകയായിരുന്നു സ്പീക്കര്‍.
ഡിജോ കാപ്പന്റ് ഭാര്യ ഡോ.മിനിയും മകള്‍ മരിയറ്റയും ചേര്‍ന്ന് പുരസ്കാരം ഏറ്റുവാങ്ങി. ബെര്‍ക്ക പ്രസിഡന്റ് അനിയന് മാത്യു അധ്യക്ഷത വഹിച്ചു. പ്രസാദ് മല്ലപ്പള്ളി രചിച്ച ദ ജഡ്ജ്മെന്റ് എന്ന പുസ്തകം ചാണ്ടി ഉമ്മന്‍ എംഎല്‍എ മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ചെറുകര സണ്ണി ലുക്കോസിനു നല്കി പ്രകാശനം ചെയ്തു.
വി.ബി. ബിനു, സി.ടി. കോശി, സച്ചിന് ജേക്കബ് പോള്‍, പ്രഫ. നെടുങ്കുന്നം രഘുദേവ് , ജോയി നാലുന്നാക്കല്‍, ഷാജി ജോണ്‍, പി എസ് . വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.