പുൽപ്പള്ളി: ഇതര സംസ്ഥാന തൊഴിലാളികളിൽനിന്ന് മന്ത് വ്യാപിക്കുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് സിഎച്ച്സിയിലെ ആരോഗ്യ പ്രവർത്തകർ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റുമായി സഹകരിച്ച് രക്ത പരിശോധന ക്യാന്പ് നടത്തി. ഇതര സംസ്ഥാന തൊഴിലാളികളുമായി അടുത്തിടപഴകുന്ന പ്രദേശങ്ങളിലെ വ്യാപാരികളുടെ രക്തമാണ് പരിശോധിച്ചത്.
കൊതുക് മുഖേന പകരുന്ന മൈക്രോഫെലേറിയ വൈറസിന്റെ സാന്നിധ്യം മനസിലാക്കുന്നതിന് രാത്രിയിൽ രക്തം പരിശോധിക്കേണ്ടതുള്ളതിനാൽ രാത്രി 7.30 മുതൽ 9.30 വരെയാണ് ക്യാന്പ് സംഘടിപ്പിച്ചത്.
ഹെൽത്ത് ഇൻസ്പെക്ടർ മനോജ്, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.വി. അഭിലാഷ്, വി.വി. ദിനേഷ്കുമാർ, ശ്രുതി വിജയൻ, സമിതി യൂണിറ്റ് പ്രസിഡന്റ് മാത്യു മത്തായി ആതിര, ശ്രീജിത്ത്, ഷാരി ജോണി, ദിലീപ് കുമാർ, മിഥുൻ ബേബി, പ്രഭാകരൻ തുടങ്ങിയവർ നേതൃത്വം നൽകി.