Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pothencode

Thiruvananthapuram

പോ​ത്ത​ൻ​കോ​ട്ടെ ഇ​റ​ച്ചി​ക്ക​ട​യി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ മി​ന്ന​ൽ റെ​യ്ഡ്

പോ​ത്ത​ൻ​കോ​ട്: പ​ഞ്ചാ​യ​ത്ത് മാ​ർ​ക്ക​റ്റി​ലെ​യും ന​ട​പ്പാ​ത​ക​ളി​ലെ​യും അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കി​ടെ ഇ​റ​ച്ചി​ക്ക​ട​യി​ൽ ഗു​രു​ത​ര ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി. പോ​ത്ത​ൻ​കോ​ട് രാ​ജ​കു​മാ​രി​ക്കു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന മീ​റ്റ് സ്റ്റാ​ളി​ലാ​ണ് ദു​ർ​ഗ​ന്ധം വ​മി​ച്ച​തി​നെ തു​ട​ർ​ന്ന് ഭ​ര​ണ​സ​മി​തി നേ​രി​ട്ടെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു, വൈ​സ് പ്ര​സി​ഡ​ന്‍റ് സു​മേ​ഷ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സ​ന്തോ​ഷ്, ടൗ​ൺ വാ​ർ​ഡ് മെ​മ്പ​ർ സാ​ജ​ൻ​ലാ​ൽ, മ​റ്റ് വാ​ർ​ഡ് പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ക​ട​യ്ക്കു​ള്ളി​ലെ ഫ്രീ​സ​റു​ക​ളി​ൽ ര​ക്തം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തും ദി​വ​സ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള​തു​മാ​യ മാം​സ​ശേ​ഖ​രം ക​ണ്ടെ​ത്തി​യ​താ​യി ഭ​ര​ണ​സ​മി​തി വ്യ​ക്ത​മാ​ക്കി.

കൂ​ടാ​തെ, ക​ട​യു​ടെ പി​ൻ​ഭാ​ഗ​ത്താ​യി തീ​ർ​ത്തും അ​നാ​രോ​ഗ്യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​ശു​ക്ക​ളെ കെ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​താ​യും പ​രി​ശോ​ധ​നാ സം​ഘം ക​ണ്ടെ​ത്തി. ബോ​ർ​ഡി​ൽ മ​ട്ട​ൻ, ബീ​ഫ്, ചി​ക്ക​ൻ എ​ന്ന് പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ള്ള ക​ട​യി​ൽ ലൈ​സ​ൻ​സോ മാ​ന​ദ​ണ്ഡ​ങ്ങ​ളോ പാ​ലി​ക്കാ​തെ അ​ന​ധി​കൃ​ത​മാ​യി പ​ശു​ക്ക​ളെ അ​റു​ത്ത് മ​റ്റു പേ​രു​ക​ളി​ൽ വി​ൽ​ക്കു​ന്നു​ണ്ടോ​യെ​ന്ന കാ​ര്യ​ത്തി​ൽ ശ​ക്ത​മാ​യ സം​ശ​യം ഉ​യ​ർ​ന്ന​താ​യി ടൗ​ൺ വാ​ർ​ഡ് മെ​മ്പ​ർ സാ​ജ​ൻ​ലാ​ൽ പ​റ​ഞ്ഞു.

പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​നു ഗു​രു​ത​ര ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന സ്ഥാ​പ​ന​ത്തി​നെ​തി​രേ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​നും പൊ​ലി​സി​നും പ​രാ​തി കൈ​മാ​റി ക​ർ​ശ​ന തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Latest News

Corehub Up