Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Potholes On

Kollam

കൊ​ല്ലം-​തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യിൽ ജീവനെടുക്കുന്ന കുഴികൾ

പു​ന​ലൂ​ർ : കൊ​ല്ലം-​തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യി​ൽ ഉ​ട​നീ​ളം വ​ശ​ങ്ങ​ളി​ൽ മ​ണ്ണു​നീ​ങ്ങി കു​ഴി രൂ​പ​പ്പെ​ട്ട​ത് തു​ട​രെ അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്നു. ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്രി​ക​രാ​ണ് അ​പ​ക​ട​ങ്ങ​ളി​ൽ ഇ​ര​യാ​കു​ന്ന​തി​ൽ ഭൂ​രി​ഭാ​ഗ​വും. കഴിഞ്ഞദിവസം ഇ​ള​മ്പ​ൽ ബി​ഷ​പ് ഹൗ​സി​നു സ​മീ​പം ബൈ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ച​താ​ണ് ഒ​ടു​വി​ല​ത്തെ സം​ഭ​വം.

ദേ​ശീ​യ​പാ​ത​യു​ടെ നി​ല​വാ​ര​മി​ല്ലാ​ത്ത ഈ ​പാ​ത​യി​ൽ പ​ല​യി​ട​ത്തും ഇ​താ​ണ് സ്ഥി​തി. ഇ​ള​മ്പ​ൽ, ചെ​മ്മ​ന്തൂ​ർ, വാ​ള​ക്കോ​ട്, പ്ലാ​ച്ചേ​രി തു​ട​ങ്ങി പ​ല​യി​ട​ത്തും ദേ​ശീ​യ​പാ​ത​യു​ടെ വ​ശ​ങ്ങ​ൾ വ​ള​രെ​യ​ധി​കം താ​ഴ്ച​യി​ലാ​ണ്. പ​ല​യി​ട​ത്തും അ​ര​യ​ടി​യി​ലേ​റെ ഉ​യ​ർ​ന്നാ​ണ് ടാ​ർ ചെ​യ്ത ഭാ​ഗ​ങ്ങ​ൾ. ഏ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ടാ​ർ റോ​ഡി​ൽ​നി​ന്ന് വ​ശ​ത്തേ​ക്കി​റ​ങ്ങി​യാ​ൽ മ​റി​ഞ്ഞ് അ​പ​ക​ട​മു​ണ്ടാ​കും.

പു​ന​ലൂ​ർ ടി​ബി ജം​ഗ്ഷ​ൻ മു​ത​ൽ വാ​ള​ക്കോ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള ദി​ശ​യി​ൽ പ​ല​യി​ട​ത്തും വ​ശ​ങ്ങ​ളി​ൽ കൊ​രു​പ്പു​ക​ട്ട​ക​ൾ പാ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഏ​റെ അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള പൈ​നാ​പ്പി​ൾ ജം​ഗ്ഷ​നി​ലോ ഇ​ള​മ്പ​ൽ, ചെ​മ്മ​ന്തൂ​ർ ഭാ​ഗ​ങ്ങ​ളി​ലോ വ​ശ​ങ്ങ​ളി​ൽ സു​ര​ക്ഷ​യൊ​രു​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല.

പാ​ത​യി​ൽ ഏ​റ്റ​വു​മ​ധി​കം അ​പ​ക​ട​മു​ണ്ടാ​കു​ന്ന​തു ചെ​മ്മ​ന്തൂ​ർ​മു​ത​ൽ ഇ​ള​മ്പ​ൽ​വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം ബൈ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ട​മു​ണ്ടാ​യ​തും ഇ​വി​ടെ​യാ​ണ്. പൊ​തു​വേ വാ​ഹ​ന​ങ്ങ​ൾ അ​മി​ത​വേ​ഗ​ത്തി​ൽ പാ​യു​ന്ന ഭാ​ഗ​മാ​ണി​ത്. എ​തി​രേ വ​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ലോ മ​റി​ക​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ലോ ത​ട്ടാ​തി​രി​ക്കാ​ൻ റോ​ഡി​ന്‍റെ വ​ശ​ത്തേ​ക്കി​റ​ക്കു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ ഏ​റ്റ​വു​മ​ധി​കം അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്.

കൊ​ല്ലം​ മു​ത​ൽ സം​സ്ഥാ​നാ​തി​ർ​ത്തി​യാ​യ ആ​ര്യ​ങ്കാ​വു​വ​രെ പാ​ത​യു​ടെ വീ​തി വ​ർ​ധി​പ്പി​ച്ച് പു​ന​രു​ദ്ധ​രി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ പ്രാ​രം​ഭ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​താ​നും വ​ർ​ഷം​മു​ൻ​പ് ആ​രം​ഭി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പാ​ത​യി​ലെ വാ​ഹ​ന​സാ​ന്ദ്ര​ത​വ​രെ ക​ണ​ക്കാ​ക്കി​യി​രു​ന്നു. ദേ​ശീ​യ​പാ​ത​യെ​ന്ന പേ​ര് നി​ല​നി​ൽ​ക്കു​ന്നെ​ങ്കി​ലും പ​ല​യി​ട​ത്തും ഏ​ഴു​മീ​റ്റ​ർ​വ​രെ​യേ പാ​ത​യ്ക്ക് വീ​തി​യു​ള്ളൂ.

Latest News

Corehub Up