Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PovertyCrisis

Video

'മ​ക്ക​ളു​ടെ പേ​രു​ക​ൾ പോ​ലും ഓ​ർ​മ്മ​യി​ല്ല'; 70-ലേ​റെ മ​ക്ക​ളു​ടെ പി​താ​വാ​യ അ​ഫ്ഗാ​ൻ സ്വ​ദേ​ശി​യു​ടെ ദു​രി​ത​ജീ​വി​തം

അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ക​ടു​ത്ത ദാ​രി​ദ്ര്യ​വും പ്ര​തി​സ​ന്ധി​ക​ളും നി​റ​ഞ്ഞ ഒ​രു കു​ടും​ബ​ത്തി​ന്‍റെ ദു​ര​വ​സ്ഥ​യാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​രു​ന്ന​ത്. എ​ഴു​പ​തി​ല​ധി​കം കു​ട്ടി​ക​ളു​ടെ പി​താ​വാ​യ മു​ഹ​മ്മ​ദ് സാ​ദി​ഖ് എ​ന്ന​യാ​ൾ, നാ​ല് ഭാ​ര്യ​മാ​രും 58 മ​ക്ക​ളു​മാ​യി ഇ​പ്പോ​ൾ നി​ത്യ​ജീ​വി​തം പോ​ലും മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ൻ ബു​ദ്ധി​മു​ട്ടു​ന്ന ക​ഠി​ന​മാ​യ ജീ​വി​ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ഴി​യു​ന്ന​ത്.

ഒ​രു കാ​ർ ഷോ​റൂ​മി​ൽ ജോ​ലി ചെ​യ്യു​ന്ന ഇ​യാ​ൾ​ക്ക് വി​ൽ​ക്കു​ന്ന ഓ​രോ വാ​ഹ​ന​ത്തി​നും ല​ഭി​ക്കു​ന്ന തു​ച്ഛ​മാ​യ തു​ക​യാ​ണ് കു​ടും​ബ​ത്തി​ന്‍റെ ഏ​ക ആ​ശ്ര​യം. എ​ന്നാ​ൽ ഈ ​ചെ​റി​യ വ​രു​മാ​നം​കൊ​ണ്ട് ഇ​ത്ര​യും വ​ലി​യൊ​രു കു​ടും​ബ​ത്തി​ന്‍റെ വി​ശ​പ്പ​ട​ക്കാ​നോ അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​നോ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​യു​ന്നി​ല്ല.

മ​ൺ​കു​ടി​ലു​ക​ളി​ൽ യാ​തൊ​രു​വി​ധ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഇ​ല്ലാ​തെ​യാ​ണ് ഇ​വ​ർ ക​ഴി​യു​ന്ന​ത്. വീ​ടു​ക​ളി​ൽ വാ​തി​ലു​ക​ളോ ജ​ന​ലു​ക​ളോ ഇ​ല്ലാ​ത്ത​തി​നാ​ൽ തു​ണി​ക​ൾ കൊ​ണ്ടാ​ണ് മ​റ തീ​ർ​ത്തി​രി​ക്കു​ന്ന​ത്. വി​റ​കു വാ​ങ്ങാ​ൻ പോ​ലും പ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ പ​ല​പ്പോ​ഴും ക​ട​ലാ​സു​ക​ൾ ക​ത്തി​ച്ചാ​ണ് ഇ​വ​ർ ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​ത്.

പ​ട്ടി​ണി​യും പോ​ഷ​കാ​ഹാ​ര​ക്കു​റ​വും കാ​ര​ണം പ​ല കു​ട്ടി​ക​ളും രാ​ത്രി​ക​ളി​ൽ ഒ​ഴി​ഞ്ഞ വ​യ​റു​മാ​യാ​ണ് ഉ​റ​ങ്ങാ​ൻ കി​ട​ക്കു​ന്ന​ത്. വ​സ്ത്ര​ങ്ങ​ളോ ചെ​രു​പ്പു​ക​ളോ വാ​ങ്ങാ​ൻ നി​വൃ​ത്തി​യി​ല്ലാ​ത്ത​തി​നാ​ൽ കു​ഞ്ഞു​ങ്ങ​ളി​ൽ പ​ല​രും ന​ഗ്ന​പാ​ദ​രാ​യാ​ണ് ന​ട​ക്കു​ന്ന​ത്.

മ​ക്ക​ളു​ടെ എ​ണ്ണം വ​ള​രെ കൂ​ടു​ത​ലാ​യ​തി​നാ​ൽ അ​വ​രി​ൽ പ​ല​രു​ടെ​യും പേ​രു​ക​ൾ പോ​ലും ത​നി​ക്ക് ഓ​ർ​മ്മ​യി​ല്ലെ​ന്ന് സാ​ദി​ഖ് പ​റ​യു​ന്നു. ഭൂ​രി​ഭാ​ഗം സ​മ​യ​ത്തും 'മോ​നേ' അ​ല്ലെ​ങ്കി​ൽ 'കു​ഞ്ഞേ' എ​ന്നാ​ണ് അ​ദ്ദേ​ഹം അ​വ​രെ വി​ളി​ക്കു​ന്ന​ത്.

ത​ന്‍റെ ഭാ​ര്യ​മാ​രെ​ല്ലാം വ​ള​രെ ചെ​റി​യ പ്രാ​യ​ത്തി​ലാ​ണ് വി​വാ​ഹം ക​ഴി​ച്ച​തെ​ന്നും, അ​ന്ന് അ​വ​ർ​ക്ക് കു​ട്ടി​ക​ളെ എ​ങ്ങ​നെ പ​രി​ച​രി​ക്ക​ണം എ​ന്ന​തി​നെ​ക്കു​റി​ച്ചോ മു​ല​യൂ​ട്ടേ​ണ്ട​തി​നെ​ക്കു​റി​ച്ചോ ഉ​ള്ള അ​റി​വു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം ഓ​ർ​ക്കു​ന്നു.

പ​രി​ച​ര​ണ​ക്കു​റ​വും ശ​രി​യാ​യ ചി​കി​ത്സ ല​ഭി​ക്കാ​ത്ത​തും മൂ​ലം ക്ഷ​യം, വൂ​പ്പിം​ഗ് ക​ഫ് തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ ബാ​ധി​ച്ച് ത​ന്‍റെ നി​ര​വ​ധി മ​ക്ക​ൾ ചെ​റു​പ്പ​ത്തി​ൽ ത​ന്നെ മ​ര​ണ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഇ​ത്ര​യും വ​ലി​യൊ​രു കു​ടും​ബം പ​ട്ടി​ണി​യി​ലാ​കു​മെ​ന്ന് മു​ൻ​കൂ​ട്ടി അ​റി​ഞ്ഞി​രു​ന്നെ​ങ്കി​ൽ താ​ൻ ഇ​ത്ര​യ​ധി​കം കു​ട്ടി​ക​ളു​ടെ പി​താ​വ് ആ​കി​ല്ലാ​യി​രു​ന്നു​വെ​ന്ന ഖേ​ദ​വും അ​ദ്ദേ​ഹം പ​ങ്കു​വെ​ക്കു​ന്നു​ണ്ട്.

Latest News

Corehub Up