ചായ്യോത്ത്: ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സൗഹൃദ ക്ലബിനു കീഴിൽ പവർ ബ്രിഗേഡ് കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസിലിംഗ് സെൽ ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ പാറക്കോൽ രാജൻ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് പി. മനോഹരൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ജില്ലാ കോ-ഓർഡിനേറ്റർ സി. പ്രവീൺകുമാർ പദ്ധതി വിശദീകരിച്ചു.മുഖ്യാധ്യാപകൻ സുനിൽ കുമാർ, മദർ പിടിഎ പ്രസിഡന്റ് പി. ധന്യ, സൗഹൃദ കോ-ഓർഡിനേറ്റർ കെ. വീണ, അധ്യാപിക കെ. റീത്ത, സ്കൂൾ ലീഡർ ശിവനന്ദ എന്നിവർ പ്രസംഗിച്ചു. ലഹരി വിരുദ്ധ ഒപ്പുശേഖരണവും സംഘടിപ്പിച്ചു.