കല്‍പ്പറ്റ: എസ്കെഎംജെ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പവര്‍ ബ്രിഗേഡ് റോഡ് സേഫ്റ്റി അംഗങ്ങള്‍ക്ക് യൂണിഫോം വിതരണം ചെയ്തു. നീല ജീന്‍സും കറുത്ത ടീ ഷര്‍ട്ടും അഞ്ച് വ്യത്യസ്ത നിറങ്ങളിലുള്ള തൊപ്പിയുമാണ് യൂണിഫോം. പ്രിന്‍സിപ്പല്‍ എം. വിവേകാനന്ദന് വിതരണോദ്ഘാടനം നിര്‍വഹിച്ചു. പവര്‍ ബ്രിഗേഡ് കോ-ഓര്‍ഡിനേറ്റര്‍ കെ. ഷാജി, ജോയിന്റ് കോ-ഓര്‍ഡിനേറ്റര്‍ വി.ആതിര, കരിയര്‍ ഗൈഡ് കെ. പ്രസാദ്, വിദ്യാര്‍ഥി ലീഡര്‍മാരായ ആര്. പ്രണേഷ്, ശ്രുതി കൃഷ്ണ എന്നിവര്‍ പ്രസംഗിച്ചു.
ഇതോടനുബന്ധിച്ച് രക്ഷിതാക്കള്‍ക്ക് നടത്തിയ ബോധവത്കരണ പരിപാടിയില്‍ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാക്കളായ കെ.എസ്. ശ്യാല്‍, അജിത്ത് കാന്തി എന്നിവര്‍ ക്ലാസെടുത്തു. പവര്‍ ബ്രിഗേഡ് അംഗങ്ങള്‍ രക്ഷിതാക്കള്‍ക്ക് ഗതാഗത നിയമ ബോധവത്കരണ ക്വിസ് മത്സരം നടത്തി. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിദ്യാര്‍ഥികള്‍ വിതരണം ചെയ്തു.