Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PowerOutage

യു​കെ​യി​ൽ കൊ​ടു​ങ്കാ​റ്റ്: മ​രം ​വീ​ണ് ര​ണ്ട് പേ​ർ മ​രി​ച്ചു; വീ​ടു​ക​ളി​ൽ വൈ​ദ്യു​തി മു​ട​ങ്ങി

ല​ണ്ട​ൻ: യു​കെ​യി​ൽ ആ​ഞ്ഞ​ടി​ക്കു​ന്ന ബൊയേ​ലോ കൊ​ടു​ങ്കാ​റ്റി​ൽ മ​രം​വീ​ണ് ര​ണ്ട് പേ​ർ മ​രി​ച്ചു. വ​ട​ക്ക​ൻ ല​ണ്ട​നി​ലും സ്കോ​ട്ട്ല​ൻ​ഡി​ലു​മാ​ണ് അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യ​ത്. ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ട​മു​ണ്ടാ​യി.

വ​ട​ക്ക​ൻ ല​ണ്ട​നി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് മു​ക​ളി​ലേ​ക്ക് മ​രം ഒ​ടി​ഞ്ഞു​വീ​ണാ​ണ് ഒ​രു യു​വാ​വ് മ​രി​ച്ച​ത്. സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ യു​വാ​വ് മ​രി​ച്ച​താ​യി പൊ​ലി​സ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​മ്പ് സ്കോ​ട്ട്ല​ൻ​ഡി​ലെ ഡ​ൺ​ഫ്രീ​സ് ആ​ൻ​ഡ് ഗാ​ലോ​വേ​യി​ൽ മ​രം വീ​ണ് മ​റ്റൊ​രാ​ളും കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. കൂ​ടാ​തെ അ​ബ​ർ​ഫെ​ൽ​ഡി​യി​ൽ മ​രം വീ​ണ് പ​രി​ക്കേ​റ്റ ര​ണ്ട് സ്ത്രീ​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കൊ​ടു​ങ്കാ​റ്റി​നെ തു​ട​ർ​ന്ന് യു​കെ​യി​ൽ 90,000-ത്തി​ല​ധി​കം വീ​ടു​ക​ളി​ലെ വൈ​ദ്യു​തി ബ​ന്ധം നി​ല​ച്ചു. അ​പ​ക​ടാ​വ​സ്ഥ തു​ട​രു​ന്ന​തി​നാ​ൽ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി ജീ​വ​ന​ക്കാ​ർ​ക്ക് ഉ​ട​ൻ ത​ന്നെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ആ​രം​ഭി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് എ​ന​ർ​ജി നെ​റ്റ്‌​വ​ർ​ക്ക്സ് അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു. ബൊയേ​ലോ കൊ​ടു​ങ്കാ​റ്റി​ന് പു​റ​മെ വെ​ള്ളി​യാ​ഴ്ച ആ​ഞ്ഞ​ടി​ച്ച ഓ​സ്റ്റി​ൻ കൊ​ടു​ങ്കാ​റ്റും ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തു​ട​നീ​ളം 8.3 ല​ക്ഷ​ത്തി​ല​ധി​കം വീ​ടു​ക​ളെ​യാ​ണ് വൈ​ദ്യു​തി മു​ട​ക്കം ബാ​ധി​ച്ച​ത്. ആ​ളു​ക​ൾ വീ​ടു​ക​ളി​ൽ ത​ന്നെ തു​ട​ര​ണ​മെ​ന്നും കെ​ട്ടി​ട​ങ്ങ​ൾ​ക്കും മ​ര​ങ്ങ​ൾ​ക്കും സ​മീ​പം നി​ൽ​ക്ക​രു​തെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Latest News

Corehub Up