കൊച്ചി: കെഎസ്ഇബി ഓഫീസേഴ്സ് ഫെഡറേഷന് സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട സെമിനാറിന്റെ ഉദ്ഘാടനവേളയില്‍ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് സംസാരിക്കുന്നതിനിടെ വൈദ്യുതി നിലച്ച സംഭവത്തില്‍ വിശദീകരണവുമായി ഫെഡറേഷന്.
മന്ത്രി പങ്കെടുത്ത പരിപാടി പൂര്‍ണമായും നടന്നത് ഓഡിറ്റോറിയത്തിന്റെ തന്നെ ജനറേറ്റര്‍ വൈദ്യുതി ഉപയോഗിച്ചാണ്.
മന്ത്രിയുടെ പ്രസംഗത്തിന്റെ അവസാനഭാഗത്തു ജനറേറ്ററിലുണ്ടായ ചില സാങ്കേതിക പ്രശ്നങ്ങള്‍ മൂലം വൈദ്യുതി ബന്ധത്തില്‍ തടസം നേരിട്ടെങ്കിലും ഉടന്‍തന്നെ അതു പരിഹരിക്കുകയും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചതിനുശേഷം പ്രസംഗം അവസാനിപ്പിച്ചിട്ടാണ് മന്ത്രി സ്റ്റേജ് വിട്ടിറങ്ങിയതെന്ന് കെഎസ്ഇബി ഓഫീസേഴ്സ് ഫെഡറേഷന് വ്യക്തമാക്കി.