തിരുവനന്തപുരം: മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ദുരന്ത നിവാരണ നിയമം അനുസരിച്ച് പ്രവർത്തിക്കാൻ ജില്ലാ കളക്ടർമാർക്ക് അധികാരം നൽകി ചീഫ് സെക്രട്ടറി ഉത്തരവിറക്കി.
ഇതനുസരിച്ച് പ്രളയത്തിൽ ഏതു തീരുമാനമെടുക്കാനും ആനുപാതികമായി ഫണ്ട് ചെലവഴിക്കാനും കളക്ടർമാർക്ക് കഴിയും. ദുരന്തങ്ങൾ ഉണ്ടാകുന്നതു മുൻകൂട്ടി കണ്ട് ആവശ്യമായ പ്രതിരോധ നടപടി സ്വീകരിക്കാനും ഇതുവഴി കളക്ടർമാർക്ക് കഴിയും.
കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലയിലെ ദുരിത ബാധിത മേഖലകൾ മുഖ്യമന്ത്രി വി.ഡി. സതീശൻ സന്ദർശിച്ചപ്പോൾ എല്ലാ ചുമതലകളും കളക്ടർമാരെ ഏൽപിച്ചിട്ടുണ്ടെന്നും എല്ലാ അധികാരവും കളക്ടർമാർക്കു നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു.