Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prabhatasavaari

Thrissur

പ്ര​ഭാ​തസ​വാ​രി​യു​മാ​യി ഗീ​ത ഗോ​പി

തൃ​പ്ര​യാ​ർ: ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി നാ​ട്ടി​ക മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി ഗീ​താ ഗോ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ർ​ത്ഥം നാ​ട്ടി​ക മ​ണ്ഡ​ല​ത്തി​ലെ യു​വ​ജ​ന സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ തൃ​പ്ര​യാ​റി​ൽ പ്ര​ഭാ​ത സ​വാ​രി സം​ഘ​ടി​പ്പി​ച്ചു. ഗു​ഡ് മോ​ണിം​ഗ് നാ​ട്ടി​ക എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ സ്ഥാ​നാ​ർ​ഥി ഗീ​താ ഗോ​പി​യോ​ടൊ​പ്പം നാ​ട്ടി​ക​യു​ടെ യു​വ​ത്വം അ​ണി​ചേ​ർ​ന്നു.

ക​ഴി​ഞ്ഞ 10 വ​ർ​ഷ​കാ​ല​മാ​യി ഇ​ട​ത് സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ലെ യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യ് ന​ട​പ്പി​ലാ​ക്കി കൊ​ണ്ടി​രി​ക്കു​ന്ന ക​രു​ത​ലി​നും, മു​ന്നേ​റ്റ​ത്തി​നും മു​ഴു​വ​ൻ യു​വ​ജ​ന​ത​യോ​ടും വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചാ​യി​രു​ന്നു ഗു​ഡ് മോ​ണിം​ഗ് നാ​ട്ടി​ക. തൃ​പ്ര​യാ​ർ കി​ഴ​ക്കേ ന​ട സ​ര​യൂ തീ​ര​ത്തു നി​ന്ന് ആ​രം​ഭി​ച്ച പ്ര​ഭാ​ത സ​വാ​രി​ക്ക് എ​ൽ​ഡിവൈ​എ​ഫ് മ​ണ്ഡ​ലം നേ​താ​ക്ക​ളാ​യ വൈ​ശാ​ഖ് അ​ന്തി​ക്കാ​ട്, ജിം​ഷാ​ർ, കെ.​ബി.​റി​ജി​ക്ക്, അ​മ​ൽ.​ടി.​പ്രേ​മ​ൻ, അ​ഖി​ൽ.​പി.​കെ, സം​ഗീ​ത മ​നോ​ജ്,സ​ജ​ൽ കു​മാ​ർ, അ​ക്ഷ​യ് ശ​ങ്ക​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

 

Latest News

Corehub Up