മുംബൈ: ബോളിവുഡ് താരം പ്രദീപ് റാവത്തിന് യാത്രാമൊഴിയേകി സിനിമാലോകം.
കാൻസർ രോഗബാധയെത്തുടർന്നു ചൊവ്വാഴ്ചയാണ് 74 കാരനായ നടൻ അന്തരിച്ചത്. മുംബൈയിലെ ഗൊരേഗാവിൽ ഇന്നലെ നടന്ന സംസ്കാരച്ചടങ്ങിൽ ഭാര്യ കല്യാണി, മകന് വിക്രമാദിത്യ എന്നിവര്‍ക്കൊപ്പം അമീര്‍ ഖാന് ഉള്‍പ്പെടെ ഒട്ടേറെ താരങ്ങളും ചലച്ചിത്രപ്രവർത്തകരും പങ്കെടുത്തു.
മലയാളത്തിൽ മോഹന്‍ലാല്‍ ചിത്രമായ ചൈന ടൗണ്‍, ഇതു പാതിരാമണല്‍, കസിന്‍സ്, ഒരു കടത്തനാടകന് കഥ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ബോളിവുഡ് സൂപ്പർഹിറ്റുകളായ ലഗാൻ, ഗജനി തുടങ്ങി നാനൂറിലധികം ചിത്രങ്ങളിൽ ശ്രദ്ധേയവേഷങ്ങൾ ചെയ്തു. മഹാഭാരതം ഉൾപ്പെടെ ഒട്ടേറെ ടെലിവിഷൻ പരന്പരകളിലും വേഷമിട്ടിരുന്നു.