Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Praggnanandhaa

പ്ര​ഗ്നാ​ന​ന്ദയ്ക്ക് ഗ്രാ​ന്‍​ഡ് ചെ​സ് ടൂ​ര്‍ കി​രീ​ടം

സെ​ന്‍റ് ലൂ​യി​സ്: ഇ​ന്ത്യ​ന്‍ ചെ​സ് വി​സ്മ​യം ആ​ര്‍. പ്ര​ഗ്നാ​ന​ന്ദ ച​രി​ത്ര നേ​ട്ട​ത്തി​ല്‍. 2026 ഗ്രാ​ന്‍​ഡ് ചെ​സ് ടൂ​ര്‍ ഫൈ​ന​ല്‍​സ് കി​രീ​ടം സ്വ​ന്ത​മാ​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​ന്‍ എ​ന്ന ​നേ​ട്ട​മാ​ണ് ഇ​രു​പ​ത്തൊ​ന്നു​കാ​ര​നാ​യ പ്ര​ഗ്നാ​ന​ന്ദ കു​റി​ച്ച​ത്.

അ​മേ​രി​ക്ക​യി​ലെ സെ​ന്‍റ് ലൂ​യി​സി​ല്‍ അ​ര​ങ്ങേ​റി​യ ഗ്രാ​ന്‍​ഡ് ഫൈ​ന​ല്‍​സി​ല്‍ 15-13ന് ​അ​മേ​രി​ക്ക​യു​ടെ ഫാ​ബി​യാ​നൊ ക​രു​വാ​ന​യെ കീ​ഴ​ട​ക്കി​യാ​ണ് പ്ര​ഗ്നാ​ന​ന്ദ​യു​ടെ ച​രി​ത്ര​നേ​ട്ടം. ര​ണ്ടു ല​ക്ഷം ഡോ​ള​റാ​ണ് (1.90 കോ​ടി രൂ​പ) സ​മ്മാ​ന​ത്തു​ക. ചെ​ന്നൈ സ്വ​ദേ​ശി​യാ​യ താ​ര​ത്തി​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന സ​മ്മാ​ന​ത്തു​ക​യാ​ണി​ത്.

ആ​ദ്യം സെ​മി ഫൈ​ന​ല്‍

പ്ര​ഗ്നാ​ന​ന്ദ​യ്ക്കും ഫാ​ബി​യാ​നൊ ക​രു​വാ​ന​യ്ക്കും പു​റ​മേ വി​ന്‍​സെ​ന്‍റ് കീ​മ​ര്‍ (ജ​ര്‍​മ​നി), വെ​സ്ലി സൊ (​അ​മേ​രി​ക്ക) എ​ന്നി​വ​രാ​യി​രു​ന്നു ഗ്രാ​ന്‍​ഡ് ചെ​സ് ടൂ​ര്‍ ഫൈ​ന​ല്‍​സി​ലേ​ക്കു യോ​ഗ്യ​ത നേ​ടി​യ​ത്. ഈ ​നാ​ലു​ പേ​രും സെ​മി​യി​ല്‍ ഏ​റ്റു​മു​ട്ടി. പ്ര​ഗ്നാ​ന​ന്ദ​യും കീ​മ​റും ത​മ്മി​ലാ​യി​രു​ന്നു ആ​ദ്യ സെ​മി. വെ​സ്ലി സൊ​യും ക​രു​വാ​ന​യും ര​ണ്ടാം സെ​മി​യി​ല്‍ ഏ​റ്റു​മു​ട്ടി. ക്ലാ​സി​ക്ക്, റാ​പ്പി​ഡ്, ബ്ലി​റ്റ്‌​സ് എ​ന്നി​ങ്ങ​നെ മൂ​ന്നു ഫോ​ര്‍​മാ​റ്റി​ലും ഓ​രോ റൗ​ണ്ട് വീ​ത​മാ​യാ​ണ് ഗ്രാ​ന്‍​ഡ് ഫൈ​ന​ല്‍​സ് അ​ര​ങ്ങേ​റു​ന്ന​ത്. കീ​മ​റി​നെ ക്ലാ​സി​ക്കി​ല്‍ 9-3നും ​റാ​പ്പി​ഡി​ല്‍ 8-0നും ​ബ്ലി​റ്റ്‌​സി​ല്‍ 6-2നും ​പ്ര​ഗ്നാ​ന​ന്ദ തോ​ല്‍​പ്പി​ച്ചു. അ​തോ​ടെ സെ​മി​യി​ല്‍ ഇ​ന്ത്യ​ന്‍ താ​ര​ത്തി​ന്‍റെ ജ​യം 19-9ന്.

വെ​സ്ലി സൊ​യെ ക്ലാ​സി​ക്കി​ല്‍ 8-6നു ​തോ​ല്‍​പ്പി​ച്ച ക​രു​വാ​ന റാ​പ്പി​ഡി​ല്‍ 4-4നു ​സ​മ​നി​ല വ​ഴ​ങ്ങി. തു​ട​ര്‍​ന്നു ബ്ലി​റ്റ്‌​സി​ല്‍ 6-2നു ​ജ​യി​ച്ച്, ആ​കെ 18-12ന്‍റെ ​ലീ​ഡു​മാ​യി ഫൈ​ന​ലി​ലേ​ക്കു യോ​ഗ്യ​ത നേ​ടി.

പ്ര​ഗ്നാനന്ദ x ക​രു​വാ​ന

ഗ്രാ​ന്‍​ഡ് ഫൈ​ന​ല്‍​സി​ന്‍റെ കി​രീ​ട പോ​രാ​ട്ടം തോ​ല്‍​വി​യോ​ടെ​യാ​ണ് പ്ര​ഗ്നാ​ന​ന്ദ ആ​രം​ഭി​ച്ച​ത്. ക്ലാ​സി​ക്ക​ല്‍ ഗെ​യി​മി​ല്‍ ക​രു​വാ​ന 9-3ന്‍റെ ​ജ​യം നേ​ടി. ആ​റു പോ​യി​ന്‍റി​നു പി​ന്നി​ലാ​യാ​ണ് ടൂ​ര്‍​ണ​മെ​ന്‍റി​ന്‍റെ അ​വ​സാ​ന​ദി​നം പ്ര​ഗ്നാ​ന​ന്ദ ആ​രം​ഭി​ച്ച​ത്. അ​വ​സാ​ന​ദി​ന​ത്തി​ലെ ആ​ദ്യ മ​ത്സ​ര​മാ​യ റാ​പ്പി​ഡ് പോ​രാ​ട്ട​ത്തി​ല്‍ പ്ര​ഗ്നാ​ന​ന്ദ ത​ക​ര്‍​പ്പ​ന്‍ പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. 8-0ന്‍റെ ​ആ​ധി​കാ​രി​ക ജ​യം. അ​തോ​ടെ ആ​റു പോ​യി​ന്‍റി​ന്‍റെ ക​ടം​വീ​ട്ടി, ര​ണ്ടു പോ​യി​ന്‍റ് ലീ​ഡും സ്വ​ന്തം. തു​ട​ര്‍​ന്നു നി​ര്‍​ണാ​യ​ക​മാ​യ ബ്ലി​റ്റ്‌​സ്. ബ്ലി​റ്റ്‌​സ് പോ​രാ​ട്ട​ത്തി​ല്‍ 4-4ന്‍റെ ​സ​മ​നി​ല. അ​ങ്ങ​നെ 15-13ന്‍റെ ​ജ​യ​വു​മാ​യി ടൂ​ര്‍​ണ​മെ​ന്‍റി​ന്‍റെ ചാ​മ്പ്യ​ന്‍​പ​ട്ടാ​ഭി​ഷേ​കം...

Latest News

Corehub Up