സാഗർ സൂര്യ, ഗണപതി, അമീൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി വിജേഷ് പാണത്തൂർ കഥയെഴുതി സംവിധാനം ചെയ്യുന്ന പ്രകമ്പനത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. ചിത്രം ജനുവരി 30-ന് പ്രദർശനത്തിനെത്തും.
നവരസ ഫിലിംസ്, ലക്ഷ്മി നാഥ് ക്രിയേഷൻസ്, എന്നീ ബാനറുകളിൽ ശ്രീജിത്ത്, സുധീഷ്, ബ്ലെസി എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
വ്യത്യസ്ഥ സ്ഥലങ്ങളിൽ നിന്നും നഗരത്തിലെ ഒരു കാമ്പസിൽ പഠിക്കാനെത്തുന്ന മൂന്നു കുട്ടികളുടെ ഹോസ്റ്റൽ ജീവിതത്തിന്റെ രസക്കൂട്ടുകളാണ് തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.