Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pranab Mukherjee

ബി​ജെ​പിയി​ലെ​ത്താ​ൻ കാ​ര​ണം പ്ര​ണ​ബ് മു​ഖ​ർ​ജി; തു​റ​ന്നു​പ​റ​ഞ്ഞ് സു​വേ​ന്ദു അ​ധി​കാ​രി

കോ​ല്‍​ക്ക​ത്ത: താ​ൻ ബി​ജെ​പി​യി​ലെ​ത്താ​ൻ കാ​ര​ണം മു​ൻ രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ർ​ജി​യാ​ണെ​ന്ന് പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി. പ്ര​ണ​ബ് മു​ഖ​ര്‍​ജി ത​ന്നോ​ട് തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് ഉ​പേ​ക്ഷി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്കൊ​പ്പം നി​ല്‍​ക്കാ​ന്‍ ഉ​പ​ദേ​ശി​ച്ചി​രു​ന്നു​വെ​ന്ന് അ​ധി​കാ​രി പ​റ​ഞ്ഞു.

രാ​ഷ്ട്ര​പ​തി ഭ​വ​നി​ല്‍ വ​ച്ച് ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​തെ​ന്നും അ​ധി​കാ​രി വ്യ​ക്ത​മാ​ക്കി. മ​മ​ത ബാ​ന​ര്‍​ജി​യു​ടെ ഏ​റ്റ​വും അ​ടു​ത്ത അ​നു​യാ​യി ആ​യി​രു​ന്ന സു​വേ​ന്ദു അ​ധി​കാ​രി 2020ലാ​ണ് ടി​എം​സി അം​ഗ​ത്വം ഉ​പേ​ക്ഷി​ച്ച് ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്ന​ത്. പ്ര​ണ​ബ് മു​ഖ​ര്‍​ജി മ​രി​ച്ച് മാ​സ​ങ്ങ​ള്‍​ക്കു​ള്ളി​ലാ​യി​രു​ന്നു ഈ ​നീ​ക്കം.

കോ​ല്‍​ക്ക​ത്ത​യി​ല്‍ ന​ട​ന്ന ദി ​ഇ​ക്ക​ണോ​മി​ക് ടൈം​സ് ബം​ഗാ​ള്‍ അ​സെ​ന്റ്‌​സ് സ​മ്മി​റ്റി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം തു​റ​ന്നു പ​റ​ഞ്ഞ​ത്. മു​ഖ​ര്‍​ജി​യാ​യി​രു​ന്നു ത​ന്റെ 'യ​ഥാ​ര്‍​ത്ഥ ഉ​പ​ദേ​ഷ്ടാ​വ്' എ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പ്ര​ണ​ബ് ജി ​എ​ന്നോ​ട് പ​റ​ഞ്ഞു. നി​ങ്ങ​ള്‍​ക്ക് ചെ​യ്യേ​ണ്ട​ത് എ​ന്തെ​ന്ന് ചി​ന്തി​ക്കൂ. നി​ങ്ങ​ള്‍​ക്കൊ​രു തൊ​ഴി​ലാ​ളി​യാ​യി തു​ട​ര​ണ​മെ​ങ്കി​ല്‍ ഇ​വി​ടെ നി​ല്‍​ക്കാം. സ്വ​ന്ത​മാ​യി മു​ന്നോ​ട്ട് പോ​ക​ണ​മെ​ങ്കി​ല്‍ മോ​ദി​ജി​ക്കൊ​പ്പം നി​ല്‍​ക്കൂ'- എ​ന്നാ​ല്‍ പ്ര​ണ​ബ് മു​ഖ​ര്‍​ജി ത​ന്നോ​ട് പ​റ​ഞ്ഞ​തെ​ന്നും സു​വേ​ന്ദു അ​ധി​കാ​രി വി​ശ​ദീ​ക​രി​ച്ചു.

Latest News

Corehub Up