ചങ്ങരംകുളം: കാളാച്ചാലിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. നെല്ലിശേരിയിൽ താമസിച്ചിരുന്ന വേലായുധന്റെ മകൻ പ്രണവ് (24) ആണ് ചികിത്സയിലിരിക്കെ മരിച്ചത്.
രണ്ടാഴ്ച മുന്പ് സംസ്ഥാനപാതയിൽ കാളാച്ചാലിൽ പ്രണവും സൂഹൃത്ത് അസ്ലവും സഞ്ചരിച്ച ബൈക്കിൽ പിറകിൽ വന്ന പിക്കപ്പ് നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ പ്രണവിനെ നാട്ടുകാർ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. കാളാച്ചാലിൽ കാർ വാഷിൽ ജീവനക്കാരനായിരുന്നു. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി.