നടി രജിഷ വിജയന്റെ കരിയറിലെ ആദ്യ ഐറ്റം ഡാൻസ് പുറത്തിറങ്ങിയതാണ് സോഷ്യൽ മീഡിയായിലെ ചർച്ചാവിഷയം. കൃഷാന്ദ് സംവിധാനം ചെയ്ത മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസ് എന്ന ചിത്രത്തിലൂടെയാണ് തകർപ്പൻ ഡാൻസുമായി രജിഷ എത്തുന്നത്.
വളരെ ഗ്ലാമറസയാണ് രജിഷ ഈ ഗാനരംഗത്തിലെത്തുന്നത്. അതേസമയം ഐറ്റം ഡാൻസ് ചെയ്യില്ലെന്ന രജിഷയുടെ മുൻപ് പറഞ്ഞൊരു അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
2022-ല്‍ ഒരു റേഡിയോ എഫ്എമ്മിന് നല്കിയ അഭിമുഖത്തിൽ താൻ ഐറ്റം ഡാൻസ് ചെയ്യില്ലെന്നും അത്തരം ഡാൻസുകളിൽ ഉപയോഗിക്കുന്ന വസ്ത്രം, ആംഗിളുകൾ എന്നിവയോടൊന്നും തനിക്ക് നാൽപര്യമില്ലെന്നും രജിഷ പറഞ്ഞിരുന്നു.
''ഐറ്റം ഡാന്‍സ് കളിക്കാന്‍ അന്നും ഇന്നും എനിക്ക് ഇഷ്ടമല്ല. ഐറ്റം ഡാന്‍സില്‍ വരുന്ന പാട്ട്, അതിലെ വരികള്‍, വസ്ത്രം, അതില്‍ കാണിക്കുന്ന മൂവ്സ്, വെച്ചിരിക്കുന്ന ക്യാമറ ആംഗിള്‍, സൂം ഇന്‍ സൂം ഔട്ട്, വയര്‍ കാണിക്കുന്നത്, അതിനോടൊന്നും താല്പര്യമില്ല. മനുഷ്യ ശരീരത്തെ ഒബ്ജെക്ടിഫൈ ചെയ്യുന്ന എന്ത് കാര്യമായാലും അത് ചെയ്യാന്‍ എനിക്ക് താല്പര്യമില്ല. എന്റെ ബോഡി ടൈപ്പിന് ചേരുന്ന, എനിക്ക് ചെയ്യാന്‍ പറ്റുന്ന റോളുകള്‍ മാത്രമേ ചെയ്യുകയുള്ളൂ'' എന്നാണ് രജിഷ അന്ന് പറഞ്ഞത്.