Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prasadamoottu

എറണാകുളത്തപ്പന്‍ ക്ഷേത്രത്തില്‍ പ്രസാദമൂട്ടിന് വിളമ്പി മമ്മൂട്ടി

കൊ​​ച്ചി: എ​​റ​​ണാ​​കു​​ള​​ത്ത​​പ്പ​​ന്‍ ക്ഷേ​​ത്ര​​ത്തി​​ല്‍ ഭ​​ക്ത​​ര്‍ക്ക് പ്ര​​സാ​​ദമൂ​ട്ടിന് വി​​ള​​മ്പി ന​​ട​​ന്‍ മ​​മ്മൂ​​ട്ടി. പ്ര​​സാ​​ദമൂ​​ട്ട് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യാ​​നെ​​ത്തി​​യ താ​​രം നി​​ല​​വി​​ള​​ക്ക് തെ​​ളി​​ച്ച​​ശേ​​ഷമാണ് ഭ​​ക്ഷ​​ണം വി​​ള​​മ്പി ച​​ട​​ങ്ങ് നി​​ര്‍വ​​ഹി​​ച്ചത്.

നാ​​ലു ദി​​വ​​സം നീ​​ളു​​ന്ന പ്ര​​സാ​​ദമൂട്ട് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ന്ന​​തി​​നു ത​​ന്നെ ക്ഷ​​ണി​​ച്ച​​തി​​ല്‍ സ​​ന്തോ​​ഷ​​മു​​ണ്ടെ​​ന്ന് മ​​മ്മൂ​​ട്ടി പ​​റ​​ഞ്ഞു.

ത​​ന്‍റെ സാ​​ന്നി​​ധ്യം കേ​​ര​​ള​​ത്തി​​ന്‍റെ സാ​​മു​​ദാ​​യി​​ക സൗ​​ഹൃ​​ദ​​ത്തി​​ന്‍റെ ഉ​​ത്ത​​മ ഉ​​ദാ​​ഹ​​ര​​ണ​​മാ​​ണ്. മ​​നു​​ഷ്യ​​മ​​ന​​സു​​ക​​ളി​​ല്‍ ഒ​​രു​​പാ​​ട് മാ​​റ്റ​​ങ്ങ​​ള്‍ ഉ​​ണ്ടാ​​ക​​ട്ടെ​​യെ​​ന്ന പ്ര​​ത്യാ​​ശ​​യും അ​​ദ്ദേ​​ഹം പ​​ങ്കു​​വ​​ച്ചു. ന​​ടി ശാ​​ന്തി മാ​​യാ​​ദേ​​വി സ​​ന്നി​​ഹി​​ത​​യാ​​യി​​രു​​ന്നു.

പ​​ദ്മ​​ഭൂ​​ഷ​​ണ്‍ പു​​ര​​സ്‌​​കാ​​രം നേ​​ടി​​യ മ​​മ്മൂ​​ട്ടി​​യെ പൊ​​ന്നാ​​ട​​യ​​ണി​​ച്ച് ക്ഷേ​​ത്രം ഭാ​​ര​​വാ​​ഹി​​ക​​ള്‍ ആ​​ദ​​രി​​ച്ചു. പാ​​യ​​സ​​വും ക​​ഴി​​ച്ചാ​​ണ് മ​​മ്മൂ​​ട്ടി മ​​ട​​ങ്ങി​​യ​​ത്. താ​​ര​​ത്തെ നേ​​രി​​ല്‍ കാ​​ണാ​​നും പ്ര​​സാ​​ദമൂ​​ട്ടി​​ല്‍ ഭാ​​ഗ​​മാ​​കാ​​നും വ​​ലി​​യൊ​​രു ജ​​ന​​ക്കൂ​​ട്ടം​​ത​​ന്നെ ക്ഷേ​​ത്ര​​പ​​രി​​സ​​ര​​ത്ത് ത​​ടി​​ച്ചു​​കൂ​​ടി​​യി​​രു​​ന്നു.

 

Latest News

Corehub Up