Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prasobh

ദ​ളി​ത് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സ്: കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ പ്ര​ശോ​ഭി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു

പാ​ല​ക്കാ​ട്: ദ​ളി​ത് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യാ​യ പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ലെ കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ പ്ര​ശോ​ഭി​നെ കോ​ട​തി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. തെ​ളി​വെ​ടു​പ്പി​നും വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​നു​മാ​യാ​ണ് കോ​ട​തി പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കൊ​ടു​ത്ത​ത്. പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​ഞ്ഞ​തി​ന് പി​ന്നാ​ലെ പ്ര​തി​യാ​യ പ്ര​ശോ​ഭ് ഒ​ളി​വി​ൽ പോ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ ഊ​ർ​ജി​ത​മാ​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടു​ന്ന​ത്. പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ പീ​ഡ​ന നി​രോ​ധ​ന നി​യ​മം ഉ​ൾ​പ്പെ​ടെ​യു​ള്ള ഗു​രു​ത​ര​മാ​യ വ​കു​പ്പു​ക​ളാ​ണ് പ്ര​തി​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ കോ​ൺ​ഗ്ര​സ് ജ​ന​പ്ര​തി​നി​ധി​ക്കെ​തി​രെ വ​ലി​യ രീ​തി​യി​ലു​ള്ള രാ​ഷ്ട്രീ​യ പ്ര​തി​ഷേ​ധ​ങ്ങ​ളും ഉ​യ​രു​ന്നു​ണ്ട്.

 

Latest News

Corehub Up