സഹരൺപുർ(ഉത്തർപ്രദേശ്): കനത്ത മഴയെത്തുടർന്ന് പ്രതാപ്ഗഡിൽ വീട് തകർന്ന് ഒരു കുടുംബത്തിലെ രണ്ട് കുട്ടികൾ ഉൾപ്പെടെ ആറു പേർ മരിച്ചു.
മഹൗളി ബസാറിൽ ഇന്നലെ വെളുപ്പിന് രണ്ടിനായിരുന്നു സംഭവം. ബാരാബങ്കിയിൽ മതിലിടിഞ്ഞുവീണ് രണ്ടു കുട്ടികൾ ഉൾപ്പെടെ മൂന്നുപേർകൂടി മരിച്ചു. ഇതോടെ മരണസംഖ്യ ഒന്‍പതായി ഉയർന്നു.