Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PravasiMalayali

Middle East and Gulf

പ്ര​വാ​സി വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​പെ​ട​ണം; മു​ഖ്യ​മ​ന്ത്രി​ക്കും പ്ര​തി​പ​ക്ഷ നേ​താ​വി​നും നി​വേ​ദ​നം ന​ൽ​കി കേ​ളി

റി​യാ​ദ്: പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും പ്ര​വാ​സി ക്ഷേ​മ​പ​ദ്ധ​തി​ക​ൾ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി സം​ഘ​ടി​പ്പി​ച്ച ജ​ന​കീ​യ മാ​സ് ഒ​പ്പ് ശേ​ഖ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നും പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നും നി​വേ​ദ​നം ന​ൽ​കി.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് നി​വേ​ദ​നം നോ​ർ​ക്ക സെ​ക്ര​ട്ട​റി​ക്കും കൈ​മാ​റി​യ​താ​യി അ​റി​യി​ച്ചു. നോ​ർ​ക്ക കെ​യ​ർ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യു​ടെ പ്രീ​മി​യം വ​ർ​ധ​ന പി​ൻ​വ​ലി​ച്ച് സാ​ധാ​ര​ണ പ്ര​വാ​സി​ക​ൾ​ക്ക് താ​ങ്ങാ​നാ​കു​ന്ന നി​ര​ക്കി​ൽ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് നി​വേ​ദ​ന​ത്തി​ലെ പ്ര​ധാ​ന ആ​വ​ശ്യം.

ഉ​യ​ർ​ന്ന പ്രീ​മി​യം താ​ങ്ങാ​നാ​കാ​തെ പ്ര​വാ​സി​ക​ൾ​ക്ക് ആ​രോ​ഗ്യ പ​രി​ര​ക്ഷ​യി​ൽ​നി​ന്ന് പു​റ​ത്തു​പോ​കേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്ക് പ്ര​ത്യേ​ക ഇ​ള​വും സ​ർ​ക്കാ​ർ സ​ബ്സി​ഡി​യും അ​നു​വ​ദി​ക്ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​വാ​സി​ക​ളു​ടെ അം​ശാ​ദാ​യം ഉ​പ​യോ​ഗി​ച്ച് ന​ട​പ്പാ​ക്കു​ന്ന പ്ര​വാ​സി പെ​ൻ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ക്ഷേ​മ​പ​ദ്ധ​തി​ക​ളു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും നാ​ലു​മാ​സ​ത്തി​ലേ​റെ​യാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന പ്ര​വാ​സി പെ​ൻ​ഷ​ൻ കു​ടി​ശിക ഉ​ട​ൻ വി​ത​ര​ണം ചെ​യ്ത് തു​ട​ർ​ന്നു​ള്ള പെ​ൻ​ഷ​ൻ വി​ത​ര​ണം ത​ട​സ​മി​ല്ലാ​തെ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും കേ​ളി ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​വാ​സി​ക​ളു​ടെ തൊ​ഴി​ൽ, ആ​രോ​ഗ്യം, കു​ടും​ബ​സു​ര​ക്ഷ എ​ന്നി​വ ഉ​റ​പ്പാ​ക്കു​ന്ന​തി​നും തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നും ശ​ക്ത​മാ​യ ക്ഷേ​മ​സം​വി​ധാ​നം ഒ​രു​ക്ക​ണം. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പ്ര​വാ​സി​ക​ളു​ടെ സു​ര​ക്ഷ, നാ​ട്ടി​ലേ​ക്കു​ള്ള മ​ട​ക്ക​യാ​ത്ര, മ​ര​ണ​പ്പെ​ടു​ന്ന​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ക്ക​ൽ എ​ന്നി​വ​യ്ക്ക് പ്ര​ത്യേ​ക സ​ഹാ​യ​സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ ക​ഠി​നാ​ധ്വാ​നം ചെ​യ്ത് നാ​ടി​ന്‍റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യ്ക്ക് വ​ലി​യ സം​ഭാ​വ​ന ന​ൽ​കു​ന്ന പ്ര​വാ​സി​ക​ളു​ടെ ജീ​വി​ത​സു​ര​ക്ഷ​യും ക്ഷേ​മ​വും സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​ദി​ത്വ​മാ​യി കാ​ണ​ണ​മെ​ന്നും ക്ഷേ​മം പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ൽ ഒ​തു​ങ്ങാ​തെ അ​വ​കാ​ശ​മാ​യി ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ക​ക്ഷി​രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യി കേ​ളി സം​ഘ​ടി​പ്പി​ച്ച ജ​ന​കീ​യ ഒ​പ്പു​ശേ​ഖ​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ പ്ര​വാ​സി​ക​ളു​ടെ വി​കാ​ര​വും ആ​വ​ശ്യ​ങ്ങ​ളു​മാ​ണ് നി​വേ​ദ​ന​ത്തി​ലൂ​ടെ സ​ർ​ക്കാ​രി​ന്‍റെയും പ്ര​തി​പ​ക്ഷ​ത്തി​ന്‍റെയും ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് കേ​ളി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Latest News

Corehub Up