Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PravasiWelfareBahrain

Middle East and Gulf

ഗ്യാ​നേ​ഷ് കു​മാ​റി​നെ നീ​ക്ക​ണ​മെ​ന്ന കേ​ര​ള നി​യ​മ​സ​ഭാ പ്ര​മേ​യ​ത്തെ സ്വാ​ഗ​തം ചെ​യ്ത് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബ​ഹ്റി​ൻ

മ​നാ​മ: രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യു​ടെ സു​താ​ര്യ​ത​യും ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ളും സം​ര​ക്ഷി​ക്കാ​ൻ മു​ഖ്യതെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള നി​യ​മ​സ​ഭാ പ്ര​മേ​യം പാ​സാ​ക്കി​യത് സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബ​ഹ്റി​ൻ അ​റി​യി​ച്ചു.

ഇ​ന്ത്യ മ​ഹാ​രാ​ജ്യ​ത്തെ നീ​തി​പൂ​ർ​വ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് നി​ഷ്പ​ക്ഷ​മാ​യും സ്വ​ത​ന്ത്ര​മാ​യും പ്ര​വ​ർ​ത്തി​ക്കേ​ണ്ട ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വി​ശ്വാ​സ്യ​ത ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്.

വോ​ട്ട​ർ​പ​ട്ടി​ക ക്ര​മീ​ക​ര​ണ​ങ്ങ​ളി​ലെ സു​താ​ര്യ​ത​യി​ല്ലാ​യ്മ​യും പൗ​ര​ന്മാ​രു​ടെ അ​ടി​സ്ഥാ​ന​പ​ര​മാ​യ വോ​ട്ട​വ​കാ​ശം സം​ര​ക്ഷി​ക്കു​ന്ന​തി​ലു​ണ്ടാ​യ വീ​ഴ്ച​ക​ളും ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ന് ക​ന​ത്ത ഭീ​ഷ​ണി​യാ​ണ്.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​യ ഇ​ന്ത്യ​യി​ൽ വി​ദേ​ശ​ത്തു​ള്ള പ്ര​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് പൗ​ര​ന്മാ​രു​ടെ വോ​ട്ട​വ​കാ​ശം സു​ര​ക്ഷി​ത​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് സാ​ധി​ക്ക​ണം.

ക​മ്മീ​ഷ​ന്‍റെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ സ്വ​യം​ഭ​ര​ണാ​ധി​കാ​രം വീ​ണ്ടെ​ടു​ക്കു​ന്ന​തി​നും ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ്യ​ത നി​ല​നി​ർ​ത്തു​ന്ന​തി​നും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്.

രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളും പൗ​ര​ന്മാ​രു​ടെ അ​വ​കാ​ശ​ങ്ങ​ളും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി കേ​ര​ള നി​യ​മ​സ​ഭാ ഉ​യ​ർ​ത്തി​യ ഈ ​ശ​ബ്ദം കേ​ന്ദ്ര സ​ർ​ക്കാ​രും ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളും ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബ​ഹ്റി​ൻ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up