Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prawn

ചെമ്മീന്‍ കെട്ട് കൈയേറി മത്സ്യബന്ധനം; 13 പേര്‍ക്കെതിരെ കേസ്

കൊച്ചി: ചെറായി എടവനക്കാട് ചെമ്മീന്‍കെട്ട് കൈയേറി മത്സ്യബന്ധനം നടത്തിയെന്നും സിസിടിവി കാമറ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ നശിപ്പിച്ചെന്നുമാരോപിച്ച് ഉടമകള്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി നിര്‍ദേശ പ്രകാരം 13 പേര്‍ക്കെതിരെ ഞാറയ്ക്കല്‍ പോലീസ് കേസെടുത്തു.

എടവനക്കാട് സ്വദേശി കെ.ബി. ബീന്‍, ഞാറക്കല്‍ സ്വദേശി അനില്‍കുമാര്‍ എന്നിവര്‍ ഹര്‍ജിയില്‍ കേസ് എടുക്കാന്‍ ഞാറക്കല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. എടവനക്കാട് സ്വദേശികളായ ബിനോയ്, ബിനു, അജയരാജ്, ബിന്ദു, രവീന്ദ്രന്‍, ശിവദാസന്‍, ദാസന്‍, മേത്തറ ദിലീപ്, സരസ, ദിലീപ്, ധനപ്പന്‍, ബിജു, ജിതേഷ് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

ഇക്കഴിഞ്ഞ ഏപ്രില്‍ 13നും മേയ് ആറിനും എടവനക്കാട് മേഖലയില്‍ പരാതിക്കാരുടെ ഉടമസ്ഥതയിലുള്ള ചെമ്മീന്‍ കെട്ടുകള്‍ കൈയേറി പ്രതികള്‍ മത്സ്യബന്ധനം നടത്തി എന്നാണ് ഹര്‍ജിയിലെ ആരോപണം.

Latest News

Corehub Up