കുളത്തൂപ്പുഴ: അഖിലലോക വൈഎംസിഎ പ്രാര്ഥനാവാരവും കൂട്ടായ്മയ്ക്കും കുളത്തൂപ്പുഴ ചന്ദ്രനക്കാവ് ശാലോം മാര്‍ത്തോമ പള്ളിയില്‍ തുടക്കമായി.
ഫാ. ഡാനിയേല്‍ മാത്യുവിന്റെ അധ്യക്ഷതയില്‍ കൂടിയ പ്രാര്‍ഥനാ കൂട്ടായ്മയുടെ ഉദ്ഘാടനം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി വികാരി ഫാ.ജോസഫ് തോട്ടത്തില്കടയില് നിര്‍വഹിച്ചു.
യോഗങ്ങള്‍ക്ക് ഹോളി ഫാമിലി മലങ്കര കാത്തലിക് ചര്‍ച്ച്, 11-ാംമൈല്‍, സെന്റ് മേരീസ് മലങ്കര കാത്തലിക് ചര്‍ച്ച്, കുളത്തൂപ്പുഴ, സെന്റ് പോള്‍സ് സിഎസ്ഐ ചര്‍ച്ച് കുളത്തൂപ്പുഴ,ശാലോം മാര്‍ത്തോമാ ചര്‍ച്ച് ഏഴംകുളം, സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ചര്‍ച്ച് എന്നിവ നേതൃത്വം നല്‍കും. സമാപന പ്രാര്‍ഥന യോഗം വൈഎംസിഎ ഓഡിറ്റോറിയത്തില്‍ നടക്കും.
എല്ലാ ദിവസവും വൈകുന്നേരം 6.30ന് യോഗങ്ങള്‍ ആരംഭിക്കും. അതത് ഇടവകകളിലെ ഗായകസംഘങ്ങള്‍ ഗാനങ്ങള്‍ ആലപിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഫാ.വര്‍ഗീസ് പുല്ലുംവിള തെക്കേതില്‍, ഫാ. ബിജി, ഫാ.ബിജു ജോര്‍ജ്, ഫാ.റ്റിബിന്‍ ജോസഫ് മാത്യു, ഫാ.മാത്യു നൈനാന് തുടങ്ങിയവര്‍ പ്രസംഗിക്കും.
വൈഎംസിഎ പ്രസിഡന്റ് റോയി ഉമ്മന്‍, സെക്രട്ടറി കെ. ബാബുക്കുട്ടി, കെ.കെ. ജോയ്, സണ്ണി തോമസ്, ബോബന് ജോര്‍ജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.