Wed, 21 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PrayerFellowship

America

ഐ​പി​എ​ൽ പ്രാ​ർ​ഥ​നാ കൂ​ട്ടാ​യ്മ​യു​ടെ ഓ​ൺ​ലൈ​ൻ സെ​ഷ​ൻ സ​മാ​പി​ച്ചു

 

ഹൂ​സ്റ്റ​ൺ: ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്രെ​യ​ർ ലൈ​ൻ (ഐ​പി​എ​ൽ) ഓ​ൺ​ലൈ​ൻ പ്രാ​ർ​ത്ഥ​നാ കൂ​ട്ടാ​യ്മ​യു​ടെ 649-ാമ​ത് സെ​ഷ​ൻ ടെ​ലി​ഫോ​ൺ കോ​ൺ​ഫ​റ​ൻ​സ് വ​ഴി വി​പു​ല​മാ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ചു.

അ​മേ​രി​ക്ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി​യാ​ളു​ക​ൾ പ്രാ​ർ​ഥനാ​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഡി​ട്രോ​യി​റ്റി​ൽ നി​ന്നു​ള്ള സി. ​വി. സാ​മു​വ​ലി​ന്‍റെ സ്വാ​ഗ​ത​ത്തോ​ടും ആ​മു​ഖ സ​ന്ദേ​ശ​ത്തോ​ടും കൂ​ടി ആ​രം​ഭി​ച്ച യോ​ഗ​ത്തി​ൽ ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ നി​ന്നു​ള്ള സ​ന്തോ​ഷ് അ​ബ്ര​ഹാം പ്രാ​രം​ഭ പ്രാ​ർ​ഥ​ന ന​ട​ത്തി.

ഡാ​ള​സി​ൽ നി​ന്നു​ള്ള ഷാ​ജി രാ​മ​പു​രം വി​ശു​ദ്ധ വേ​ദ​പു​സ്ത​ക​ത്തി​ൽ നി​ന്ന് 2 പ​ത്രോ​സ് 3:14-18 വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ൾ വാ​യി​ച്ചു. യോ​ഗ​ത്തി​ൽ തി​രു​വ​ല്ല​യി​ൽ നി​ന്നു​ള്ള പ്ര​മു​ഖ ദൈ​വ​വ​ച​ന പ്രാ​സം​ഗി​ക​ൻ പ്രൊ​ഫ. ഡോ. ​ജോ​ർ​ജ് മാ​ത്യു (ഫി​ലാ​ഡ​ൽ​ഫി​യ) മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ക്രി​സ്തീ​യ ജീ​വി​ത​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം യേ​ശു​ക്രി​സ്തു​വി​ന്‍റെ കൃ​പ​യി​ലും പ​രി​ജ്ഞാ​ന​ത്തി​ലും വ​ള​രു​ക എ​ന്ന​താ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഓ​രോ ദി​വ​സ​വും ദൈ​വ​കൃ​പ​യി​ൽ ആ​ശ്ര​യി​ച്ച് മു​ന്നേ​റേ​ണ്ട​തി​ന്‍റെ​യും വ​ച​ന ധ്യാ​ന​ത്തി​ലൂ​ടെ​യും പ്രാ​ർ​ഥന​യി​ലൂ​ടെ​യും ക്രി​സ്തു​വി​നെ കൂ​ടു​ത​ൽ ആ​ഴ​ത്തി​ൽ അ​റി​യേ​ണ്ട​തി​ന്‍റെ​യും ആ​വ​ശ്യ​ക​ത അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

കു​ടും​ബ​ജീ​വി​ത​ത്തി​ലൂ​ടെ​യും സ​മൂ​ഹ​ത്തി​ലൂ​ടെ​യും ദൈ​വ​നാ​മം മ​ഹ​ത്വ​പ്പെ​ടു​ത്താ​ൻ ഏ​വ​രും ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. തു​ട​ർ​ന്ന് ഹൂ​സ്റ്റ​ണി​ൽ നി​ന്നു​ള്ള വ​ൽ​സ മാ​ത്യു ലോ​ക സ​മാ​ധാ​ന​ത്തി​നും വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി മ​ധ്യ​സ്ഥ പ്രാ​ർ​ഥന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഹൂ​സ്റ്റ​ണി​ൽ നി​ന്നു​ള്ള ടി. ​എ. മാ​ത്യു ന​ന്ദി​യും അ​റി​യി​പ്പു​ക​ളും രേ​ഖ​പ്പെ​ടു​ത്തി. ല​ബ്ബോ​ക്കി​ൽ നി​ന്നു​ള്ള റ​വ. ജെ​യിം​സ് കെ. ​ജോ​ണി​ന്‍റെ സ​മാ​പ​ന പ്രാ​ർ​ഥ​ന​യോ​ടും ആ​ശീ​ർ​വാ​ദ​ത്തോ​ടും കൂ​ടി യോ​ഗം പ​രി​സ​മാ​പ്തി​യി​ലെ​ത്തി.

ഷി​ജു ജോ​ർ​ജ്, ജോ​സ​ഫ് ടി. ​ജോ​ർ​ജ് (രാ​ജു) എ​ന്നി​വ​ർ സാ​ങ്കേ​തി​ക സ​ഹാ​യ​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചു. ഐ​പിഎ​ൽ പ്രാ​ർഥ​നാ​യോ​ഗ​ത്തി​ന്‍റെ 650-ാമ​ത് സെ​ഷ​ൻ ഈ മാസം 27ന് ന​ട​ക്കും.

ന്യൂ​ജ​ഴ്സി​യി​ൽ നി​ന്നു​ള്ള റ​വ. പ്ര​തേ​ഷ് ഉ​മ്മ​ൻ യോ​ഗ​ത്തി​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും പ്രാ​ർ​ഥ​ന​യി​ൽ പ​ങ്കു​ചേ​രു​ന്ന​തി​നു​മാ​യി 1-712-770-4821 (Access Code: 530464#) എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Latest News

Corehub Up