ഹൂസ്റ്റൺ: ഇന്റർനാഷണൽ പ്രാർഥനാ ലൈനിന്റെ (ഐപിഎൽ) 649-ാമത് അന്താരാഷ്ട്ര പ്രാർഥനാ യോഗം ചൊവ്വാഴ്ച നടക്കും. അമേരിക്കൻ സമയം രാത്രി ഒമ്പതിനാണ് (ഇഎസ്ടി) യോഗം ക്രമീകരിച്ചിരിക്കുന്നത്.
തിരുവല്ല മാർത്തോമ്മ കോളജ് സാമ്പത്തിക ശാസ്ത്ര വിഭാഗം മുൻ മേധാവിയും കേരള സ്റ്റേറ്റ് സിവില് സർവീസ് അക്കാദമി പ്രഫസറുമായ ഡോ. ജോർജ് മാത്യു (തിരുവല്ല) യോഗത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്ന യുദ്ധങ്ങൾക്കും സംഘർഷങ്ങൾക്കും ശമനമുണ്ടാകാനും ലോകസമാധാനത്തിനായുള്ള പ്രത്യേക മധ്യസ്ഥ പ്രാർഥനയും യോഗത്തിൽ ഉണ്ടായിരിക്കും.
യോഗത്തിൽ പങ്കെടുക്കുവാൻ താത്പര്യപെടുന്നവർ: 1 712 770 4821, ആക്സസ് കോഡ്: 530464#. മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക്: ആദ്യം ബാക്കപ്പ് നമ്പറായ 1-716-293-9722 ലേക്ക് കോൾ ചെയ്ത ശേഷം 1-712-770-4821 ഡയൽ ചെയ്ത് ആക്സസ് കോഡ് 530464# നൽകുക.
ഏവരും കുടുംബസമേതം പ്രാർഥനയിൽ പങ്കുചേരണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ടി.എ. മാത്യു ഹൂസ്റ്റൺ: 832 771 2504, സി. വി. സാമുവൽ, ഡെട്രോയിറ്റ്, മിഷിഗൺ: 586 216 0602.