Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PrayerWeek

America

ഹൂ​സ്റ്റ​ണി​ൽ എ​ക്യു​മെ​നി​ക്ക​ൽ പ്രാ​ർ​ഥ​നാ​വാ​ര​ത്തി​ന് തു​ട​ക്ക​മാ​യി

 

ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ക​മ്മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ (ഐസിഇസിഎച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന എ​ക്യു​മെ​നി​ക്ക​ൽ പ്രാ​ർ​ഥ​നാ​വാ​ര​ത്തി​ന് തു​ട​ക്ക​മാ​യി. ഈ മാസം 18 മു​ത​ൽ 24 വ​രെ ന​ട​ക്കു​ന്ന പ്രാ​ർഥ​നാ​വാ​ര​ത്തി​ൽ എ​ല്ലാ ദി​വ​സ​വും രാത്രി ഏഴിന് വി​വി​ധ ക്രൈ​സ്ത​വ ഇ​ട​വ​ക​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്രാ​ർ​ഥ​ന​യും വ​ച​ന​ശു​ശ്രൂ​ഷ​യും ന​ട​ക്കും.

"മ​തി​ലു​ക​ള​ല്ല, പാ​ല​ങ്ങ​ളാ​ണ് പ​ണി​യ​പ്പെ​ടേ​ണ്ട​ത്' എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ പ്രാ​ർ​ഥ​നാ​വാ​ര​ത്തി​ന്‍റെ മു​ഖ്യ​പ്ര​മേ​യം. റോ​മ​ർ 15:5-7 വ​ച​ന​ഭാ​ഗ​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള ഈ ​പ്ര​മേ​യം ക്രൈ​സ്ത​വ ഐ​ക്യ​ത്തി​ന്‍റെ​യും പ​ര​സ്പ​ര​സ്നേ​ഹ​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തി​ന്‍റെ​യും പ്രാ​ധാ​ന്യം ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്നു.

​ഞാ​യ​റാ​ഴ്ച സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന പ്രാ​രം​ഭ പ്രാ​ർ​ത്ഥ​നാ​സം​ഗ​മ​ത്തി​ൽ ഇ​ട​വ​ക വി​കാ​രി റ​വ. ഡോ. ​ജോ​ബി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐസിഇസിഎച്ച് പ്ര​സി​ഡ​ന്‍റ് ഫാ. ​ഡോ. ഐ​സ​ക് ബി. ​പ്ര​കാ​ശ് വ​ച​ന​ശു​ശ്രൂ​ഷ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.

ലൗ​കി​ക ജ്ഞാ​ന​വും ദൈ​വി​ക ജ്ഞാ​ന​വും ത​മ്മി​ലു​ള്ള വ്യ​ത്യാ​സം തി​രി​ച്ച​റി​യാ​നും നി​ത്യ​ജീ​വ​നെ​ക്കു​റി​ച്ചു​ള്ള പ്ര​ത്യാ​ശ​യി​ൽ ഉ​റ​ച്ചു​നി​ൽ​ക്കാ​നും വി​ശ്വാ​സി​ക​ൾ​ക്ക് ക​ഴി​യ​ണ​മെ​ന്ന് അ​ച്ച​ൻ ഉ​ദ്ബോ​ധി​പ്പി​ച്ചു. ദൈ​വി​ക​ജ്ഞാ​നം പ്രാ​പി​ച്ച് വ​ച​നാ​ധി​ഷ്ഠി​ത​മാ​യ ജീ​വി​ത​ത്തി​ലൂ​ടെ മ​നു​ഷ്യ​ന​ന്മ​യ്ക്കാ​യി പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​വും അ​ച്ച​ൻ സ​ന്ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

ബാ​ബു കൊ​ച്ചു​മ്മ​ൻ സ്വാ​ഗ​ത​വും പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ മി​ൽ​റ്റ മാ​ത്യു ന​ന്ദി​യും അ​റി​യി​ച്ചു. റ​വ. ഫാ. ​എ​ബ്ര​ഹാം സ​ഖ​റി​യയു​ടെ (ജെ​ക്കു അ​ച്ച​ൻ) സ​മാ​പ​ന പ്രാ​ർ​ഥ​ന​യ്ക്കും ആ​ശി​ർ​വാ​ദ​ത്തി​നും ശേ​ഷം യോ​ഗം സ​മാ​പി​ച്ചു.

തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലെ പ്രാ​ർ​ത്ഥ​നാ​സം​ഗ​മ​ങ്ങ​ൾ

തി​ങ്ക​ൾ: സെ​ന്‍റ് പീ​റ്റേ​ഴ്സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ച​ർ​ച്ച്. വ​ച​ന​ശു​ശ്രൂ​ഷ: റ​വ. സോ​നു വ​ർ​ഗീ​സ്.

ചൊ​വ്വ: സെ​ന്‍റ് തോ​മ​സ് സിഎ​സ്ഐ ച​ർ​ച്ച് ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ. വ​ച​ന​ശു​ശ്രൂ​ഷ: റ​വ. ഫാ. ​ഡോ. ബി​ന്നി ഫി​ലി​പ്പ്.

ബു​ധ​ൻ: സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്. വ​ച​ന​ശു​ശ്രൂ​ഷ: റ​വ. ഡോ. ​ജോ​സ​ഫ് ജോ​ൺ.

വ്യാ​ഴം: സെ​ന്‍റ് ജെ​യിം​സ് ക്നാ​നാ​യ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്. വ​ച​ന​ശു​ശ്രൂ​ഷ: റ​വ. ദീ​പു എ​ബി ജോ​ൺ.

വെ​ള്ളി: സെന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്. വ​ച​ന​ശു​ശ്രൂ​ഷ: റ​വ. ഫാ. ​എ​ബ്ര​ഹാം സ​ഖ​റി​യ (ജെ​ക്കു അ​ച്ച​ൻ).

ശ​നി: സെ​ന്‍റ് ജോ​സ​ഫ് സീ​റോമ​ല​ബാ​ർ ക​ത്തോ​ലി​ക്കാ ച​ർ​ച്ച്. വ​ച​ന​ശു​ശ്രൂ​ഷ: റ​വ.ഫാ. ​വ​ർ​ഗീ​സ് തോ​മ​സ്.

വി​വി​ധ സ​ഭ​ക​ളി​ലെ വി​ശ്വാ​സി​ക​ളെ ഒ​രു​മി​പ്പി​ച്ച് പ്രാ​ർ​ഥ​ന​യി​ലൂ​ടെ​യും ദൈ​വ​വ​ച​ന​ത്തി​ലൂ​ടെ​യും ക്രൈ​സ്ത​വ ഐ​ക്യം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണ് ഈ ​പ്രാ​ർ​ഥനാ​വാ​ര​ത്തി​ന്‍റെ ല​ക്ഷ്യം.

വി​വി​ധ സ​ഭ​ക​ൾ ത​മ്മി​ലു​ള്ള സ്നേ​ഹ​വും സ​ഹ​ക​ര​ണ​വും പ​ര​സ്പ​ര ധാ​ര​ണ​യും വ​ള​ർ​ത്തു​ന്ന​തി​നു​ള്ള ഈ ​ആ​ത്മീ​യ കൂ​ട്ടാ​യ്മ​യി​ൽ എ​ല്ലാ വി​ശ്വാ​സി​ക​ളും പ​ങ്കു​ചേ​ര​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ഥി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഷാ​ജ​ൻ ജോ​ർ​ജ് (സെ​ക്ര​ട്ട​റി) - 832 452 4195, രാ​ജ​ൻ അ​ങ്ങാ​ടി​യി​ൽ (ട്ര​ഷ​റ​ർ) - 713 459 4704, എ​ബി മാ​ത്യു (ക​ൺ​വീ​ന​ർ) - 832 276 1055, മി​ൽ​റ്റ മാ​ത്യു (പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ) - 832 744 9691, ജീ​മോ​ൻ റാ​ന്നി (പി​ആ​ർ​ഒ) - 832 873 0023.

Latest News

Corehub Up